scorecardresearch

സ്റ്റൈലിന്റെ കാര്യത്തിൽ തലൈവി തന്നെ; വേദികളിൽ തിളങ്ങി തൃഷ, കണ്ണെടുക്കാനാവാതെ ആരാധകർ

പൊന്നിയിൻ സെൽവൻ പ്രമോഷനിലെ തൃഷയുടെ വേറിട്ട ലുക്കുകൾ, ചിത്രങ്ങൾ കാണാം

Ponniyin Selvan, Ponniyin Selvan I Promotions, Trisha Krishnan

മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് നടി തൃഷ. വിക്രം, ഐശ്വര്യ റായി, ജയം രവി, ഐശ്വര്യ ലക്ഷ്മി, കാർത്തി, ജയറാം, പ്രകാശ് രാജ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

തിരുവനന്തപുരം അടക്കം വിവിധ നഗരങ്ങളിൽ പൊന്നിയിൻ സെൽവൻ അണിയറപ്രവർത്തകർ ചിത്രത്തിന്റെ പ്രമോഷൻ ഇവന്റുകൾ സംഘടിപ്പിച്ചിരുന്നു. എല്ലാ പ്രമോഷൻ വേദികളിലും വളരെ സ്റ്റൈലിഷായി എത്തി ആരാധകരുടെ ശ്രദ്ധ നേടിയ താരം തൃഷയാണ്. വ്യത്യസ്ത ഗെറ്റപ്പിലുള്ള വസ്ത്രങ്ങളാണ് ഓരോ വേദിയ്ക്ക് വേണ്ടിയും തൃഷ തിരഞ്ഞെടുത്തത്.

പൊന്നിയിൻ സെൽവൻ പ്രമോഷനിലെ തൃഷയുടെ വേറിട്ട ലുക്കുകൾ, ചിത്രങ്ങൾ കാണാം

ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ്‌ ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ടു ഭാഷകളിലായി റിലീസ് ചെയ്യും. പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്‌, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍.

തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം റിലീസിനെത്തുക. അഞ്ഞൂറ് കോടി മുതൽമുടക്കിലാണ് ഈ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നത്. സെപ്റ്റംബർ 30-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ponniyin selvan i promotions trisha krishnans different looks