scorecardresearch

Ponniyin Selvan, Brahmasthra, Godfather OTT: ഒടിടിയിൽ ‘ബ്രഹ്മാണ്ഡ’ കാലം

Ponniyin Selvan, Brahmasthra, Godfather OTT:’പൊന്നിയിന്‍ സെല്‍വന്‍’, ‘ ഗോഡ് ഫാദര്‍’, ‘ബ്രഹ്‌മാസ്ത്ര’ ചിത്രങ്ങള്‍ ഒടിടിയില്‍

Aishwarya Rai Bachchan, Ranbir Kapoor, Chiranjeevi

Ponniyin Selvan, Brahmasthra, Godfather OTT:മണിരത്‌നം, മോഹന്‍ രാജ, അയാന്‍ മുഖര്‍ജി എന്നിവരുടെ സംവിധാനത്തില്‍ ഒരങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളായ ‘പൊന്നിയിന്‍ സെല്‍വന്‍’, ‘ ഗോഡ് ഫാദര്‍’, ‘ബ്രഹ്‌മാസ്ത്ര’ എന്നിവ ഒടിടി റിലീസിനു ഒരുങ്ങുകയാണ്. വിവിധ ഒടിടി പ്ലാറ്റഫോമുകളിലായി നവംബര്‍ മാസത്തില്‍ ഈ ചിത്രങ്ങള്‍ പ്രേക്ഷകരിലേക്കെത്തും.

Ponniyin Selvan OTT: പൊന്നിയിന്‍ സെല്‍വന്‍ ഒടിടി

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ വലിയ താരനിര തന്നെ സ്‌ക്രീനിലെത്തിയ ചിത്രമാണ് ‘ പൊന്നിയിന്‍ സെല്‍വല്‍’. ആമസോണ്‍ പ്രൈമില്‍ നവംബര്‍ നാലു മുതല്‍ ചിത്രം സ്ട്രീം ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ്.മദ്രാസ് ടാക്കീസ് നിര്‍മ്മിച്ച ചിത്രം സെപ്തംബര്‍ 30 നാണ് റിലീസ് ചെയ്തത്. 500 കോടിയാണ് ചിത്രത്തിന്റെ മുഴുവനായുളള കളക്ഷന്‍. ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ ആദ്യ തമിഴ് ചിത്രം എന്ന റേക്കോര്‍ഡും പൊന്നിയിന്‍ സെല്‍വര്‍ സ്വന്തമാക്കിയിരുന്നു.ഐശ്വര്യറായി ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ ഈ പീരീഡ് ചിത്രത്തിലുണ്ട്.ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ്‌ ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ടു ഭാഷകളിലായാണ് റിലീസ് ചെയ്തത്.

Brahmastra OTT: ബ്രഹ്‌മാസ്ത്ര ഒടിടി

ആയാന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ബ്രഹ്‌മാസ്ത്ര’. നവംബര്‍ നാലു മുതല്‍ ഹോട്ട്സ്റ്റാറില്‍ ചിത്രം സ്ട്രീം ചെയ്യാന്‍ ആരംഭിക്കും. സ്റ്റാര്‍ സ്റ്റുഡിയോസ് അവതരിപ്പിച്ച ചിത്രം സെപ്തംബര്‍ ഒന്‍പതിനാണ് തീയേറ്ററുകളിലെത്തിയത്. മൗനി റോയ്, അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. റണ്‍ബീര്‍- ആലിയ താരങ്ങള്‍ ഒന്നിച്ച് സ്‌ക്രീനിലെത്തിയ ചിത്രം 431 കോടിയാണ് നേടിയത്.

Godfather OTT: ഗോഡ് ഫാദര്‍ ഒടിടി

മലയാള ചിത്രം ലൂസിഫറിന്റെ കന്നഡ റീമേക്ക് ചിത്രമാണ് ‘ഗോഡ്ഫാദര്‍’. മോഹന്‍ രാജയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ചിരഞ്ജീവി, സല്‍മാന്‍ ഖാന്‍, നയന്താര, സത്യ ദേവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നവംബര്‍ 19 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം സ്ട്രീം ചെയ്യാന്‍ ആരംഭിക്കും. ലക്ഷ്മി ബുപാല്‍ സംഭാഷണം രചിച്ച ചിത്രം മാജിക് ഫ്രേയിംസാണ് അവതരിപ്പിച്ചത്. നൂറ് കോടി മുടക്കില്‍ നിര്‍മ്മിച്ച ചിത്രം 148 കോടിയാണ് നേടിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ponniyin selvan brahmasthra godfather ott release amazon prime hotstar netflix