scorecardresearch
Latest News

Ponniyin Selvan 2 OTT: ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗം ഒടിടി അവകാശം ആർക്ക്?

Ponniyin Selvan 2 OTT: ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവ’ന്റെ രണ്ടാം ഭാഗം ഇന്ന് തിയേറ്ററുകളിലെത്തി

Ponniyin Selvan 2, ps2, ps2 movie, ps2 release date, ps2 movie release date, Ponniyin Selvan 2 release, Ponniyin Selvan 2 movie, Ponniyin Selvan 2 budget, Ponniyin Selvan 2 review, Ponniyin Selvan 2 movie review, Ponniyin Selvan 2 movie rating, Ponniyin Selvan 2 film review, Ponniyin Selvan, Ponniyin Selvan ps2, ps2 release, ponniyin selvan 2023, ponniyin selvan part 2
Ponniyin Selvan PS2 Movie Review

Ponniyin Selvan 2 OTT Release: മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ.’ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇന്ന് റിലീസിനെത്തുകയാണ്. സെപ്തംബർ 30 നാണ് പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം തിയേറ്ററിലെത്തിയത്. 500 കോടിയിലധികമായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗം നേടിയത്. ഐശ്വര്യ റായ്, തൃഷ, വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ ലക്ഷ്മി, ശോഭിത എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആമസോൺ പ്രൈമിലാണ് ആദ്യ ഭാഗം സ്ട്രീമിങ്ങിനെത്തിയത്. നവംബർ 4 മുതലാണ് ചിത്രം ഒടിടിയിൽ സ്ട്രീമിങ്ങ് ആരംഭിച്ചത്. വൻതുകയ്ക്കാണ് ആമസോൺ ആദ്യ ഭാഗത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. രണ്ടാം ഭാഗത്തിന്റെ ഒടിടി റിലീസ് തീയതിയെ കുറിച്ച് ഇതുവരെ ആമസോണോ ചിത്രത്തിന്റെ അണിയറപ്രവർത്തകരോ ഒദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.

ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ്‌ ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ടു ഭാഷകളിലായി റിലീസ് ചെയ്യും. പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്‌, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍.

തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം റിലീസിനെത്തുക. അഞ്ഞൂറ് കോടി മുതൽമുടക്കിലാണ് ഈ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ponniyin selvan 2 ott streaming rights release date