scorecardresearch

Ponniyin Selvan 1 Vikram Vedha Movie Release & Review Highlights: രണ്ടു വലിയ ചിത്രങ്ങൾ ഇന്ന് തിയേറ്റററുകളിൽ, പ്രതീക്ഷയോടെ ബോക്സോഫീസ്

Ponniyin Selvan 1 Vikram Vedha Movie Release & Review LIVE UPDATES: ഇരു ചിത്രങ്ങളും വലിയ പ്രതീക്ഷകളാണ് ബോക്സോഫീസിനു നൽകുന്നത്.

Ponniyin Selvan 1 Vikram Vedha Movie Release & Review Highlights: രണ്ടു വലിയ ചിത്രങ്ങൾ ഇന്ന് തിയേറ്റററുകളിൽ, പ്രതീക്ഷയോടെ ബോക്സോഫീസ്

Ponniyin Selvan 1& Vikram Vedha Movie Release & Review Highlights: മണിരത്നം വിവിധ ഭാഷകളിലായി സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം, തമിഴിൽ സൂപ്പർ ഹിറ്റായ ചിത്രം ‘വിക്രം വേദ’യുടെ, പുഷ്കർ-ഗായത്രി അതേ പേരിൽ സംവിധാനം ചെയ്യുന്ന ഹിന്ദി പതിപ്പ് എന്നീ വലിയ ചിത്രങ്ങൾ ഇന്ന് തിയേറ്ററുകളിൽ എത്തി. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ തുടങ്ങി ഒരു വലിയ താര നിര തന്നെ മണിരത്‌നം അണിയിച്ചൊരുക്കുന്ന ‘പൊന്നിയിൻ സെൽവൻ’ എന്ന മാഗ്നം ഓപ്പസിൽ അഭിനയിക്കുന്നു. ഹൃതിക് റോഷൻ, സൈഫ് ദ്വയമാണ് ‘വിക്രം വേദ’യുടെ ഹിന്ദി പതിപ്പിൽ പരസ്പരം ഏറ്റുമുട്ടുന്ന നായകന്മാരായി എത്തുന്നത്. ആദ്യ ഷോകൾ പിന്നിടുമ്പോൾ ഇരു ചിത്രങ്ങളും വലിയ പ്രതീക്ഷകളാണ് ബോക്സോഫീസിനു നൽകുന്നത്. മലയാളത്തിൽ സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’യും ഇന്ന് മുതൽ പ്രദർശനത്തിനു എത്തുന്നുണ്ട്.

Live Updates

Ponniyin Selvan 1 Vikram Vedha Movie Release & Review LIVE UPDATES:

13:16 (IST) 30 Sep 2022
കഥയാണ് താരം; ‘വിക്രം വേദ’ റിവ്യൂ

തമിഴിൽ സൂപ്പർ ഹിറ്റായ ചിത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. പ്രത്യേകിച്ച് തമിഴ് പതിപ്പിന് വലിയ, ഭാഷാതീതമായ സ്വീകാര്യത ലഭിച്ചിട്ടുണ്ടെങ്കിൽ. എന്നാൽ ആറു വെല്ലുവിളിയെ വിജയകരമായി മറികടന്നിരിക്കുകയാണ് പുഷ്കർ-ഗായത്രി എന്നിവർ. 'വിക്രം വേദ' ഹിന്ദി പതിപ്പ് തമിഴോളമോ അല്ലെങ്കിൽ അതിനു മുകളിലോ നിൽക്കും എന്നാണു ആദ്യ റിവ്യൂകൾ പറയുന്നത്. ഇന്ത്യൻ എക്സ്പ്രസ്സ് സിനിമാ നിരൂപക ശുഭ്ര ഗുപ്തയുടെ റിവ്യൂ വായിക്കാം.

Read Here: Vikram Vedha movie review: Story’s the biggest star in this smart Hrithik Roshan-Saif Ali Khan thriller

13:11 (IST) 30 Sep 2022
വായനയുടെ സാധ്യതകൾക്ക് ഒപ്പമെത്താനാവാതെ ഓടിതോറ്റും, ചിലപ്പോൾ കുതിച്ചൊപ്പം എത്തിയും; ‘പൊന്നിയിൻ സെൽവൻ’ റിവ്യൂ

തന്റെ മുൻ സിനിമകളെ പോലെ തന്നെ മനുഷ്യ മനസിന്റെ സങ്കീർണതകളാണ് 'പൊന്നിയിൻ സെൽവ'നിലും മണിരത്നത്തെ നയിക്കുന്നത്. രാജ രാജ ചോളൻ എന്ന ശക്തനായ രാജാവ് എങ്ങനെ പൊന്നിയിൻ സെൽവൻ (കാവേരി നദിയുടെ മകൻ) ആയി എന്ന അന്വേഷണം തന്നെയാണ് കൽക്കി കൃഷ്ണമൂർത്തിയുടെ നോവൽ പോലെ ഈ സിനിമയും. നോവലും മിത്തുമൊക്കെ കുറച്ചു കൂടി യുദ്ധങ്ങളെയും ശക്തി-ദൗർബല്യങ്ങളെയുമൊക്കെ അതിനാശ്രയിക്കുമ്പോൾ മണിരത്നം അതിനു പിന്നിലെ വൈകാരികമായ കാരണങ്ങളിലൂടെ സഞ്ചരിക്കുന്നു. 'ദളപതി'യിലെയും 'രാവണ'നിലെയും പോലെ അതിൽ ടിപ്പിക്കൽ മണിരത്നം ശൈലി കൊണ്ട് വരുന്നതിൽ വിജയിക്കുകയും ചെയ്യുന്നുണ്ട്.

Read Here: വായനയുടെ സാധ്യതകൾക്ക് ഒപ്പമെത്താനാവാതെ ഓടിതോറ്റും, ചിലപ്പോൾ കുതിച്ചൊപ്പം എത്തിയും; 'പൊന്നിയിൻ സെൽവൻ' റിവ്യൂ

07:57 (IST) 30 Sep 2022
മികച്ച പ്രതികരണം നേടി ‘വിക്രം വേദ’ ഹിന്ദി പതിപ്പ്

'വിക്രം വേദ' ആദ്യ പ്രതികരണങ്ങൾ എല്ലാം തന്നെ പോസിറ്റീവ് ആണ്. ഹൃതിക്-സൈഫ് കോമ്പിനേഷൻ എടുത്തു പറയുന്നവരുണ്ട്. ഒറിജിനൽ മറക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് ഹിന്ദി എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. കേരളത്തിലും ഇന്ന് വിവിധ സെന്ററുകളിൽ 'വിക്രം വേദ' ഹിന്ദി പഠിപ്പ് റിലീസ് ആവുന്നുണ്ട്.

07:23 (IST) 30 Sep 2022
കൈയ്യടി നേടി വിക്രമും കാർത്തിയും; ‘പൊന്നിയിൻ സെൽവൻ’ ആദ്യ പ്രതികരണങ്ങൾ

'പൊന്നിയിൻ സെൽവൻ' ആദ്യ ഷോ പൂർത്തിയാകുമ്പോൾ വിക്രം, കാർത്തി എന്നിവരെകുറിച്ചാണ് പ്രധാനമായും ആരാധകർ സംസാരിക്കുന്നത്. ആദിത്യ കാരികാലൻ, വന്തിയതേവൻ എന്നീ കഥാപാത്രങ്ങളിലാണ് വിക്രം, കാർത്തി എന്നിവർ എത്തിയത്. എ ആർ റഹ്മാന്റെ സംഗീതവും എടുത്തു പറയപ്പെടുന്നുണ്ട്.

06:33 (IST) 30 Sep 2022
മനോഹരമായ തിരക്കഥ; ‘വിക്രം വേദ’യെക്കുറിച്ച് ഹൃതിക്

ഹൃത്വിക് റോഷന്റെ 25-ാമത്തെ ചിത്രമാണ് വിക്രം വേദ. ചിത്രം ലഭിച്ചതിൽ താൻ സന്തോഷവനാണ് എന്ന് അവിനാഷ് പോളിനോട് ഹൃത്വിക് പറഞ്ഞു. 'മനോഹരമായി എഴുതിയ തിരക്കഥയുള്ള ചിത്രമാണിത്. റിലീസ് ചെയ്ത് ദിവസങ്ങളോളം ഞാൻ ഈ സിനിമയെക്കുറിച്ച് ചിന്തിച്ചിരുന്നു. അവർ (പുഷ്‌കർ-ഗായത്രി) ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയതെങ്ങനെയെന്ന് ആലോചിക്കുമ്പോൾ ഇപ്പോഴും അത്ഭുതമാണ്. സമയമുണ്ടെങ്കിൽ, അവർ ഇത് എങ്ങനെ എഴുതി, ഞാൻ എവിടെ നിന്ന് തുടങ്ങി എന്നതിനെക്കുറിച്ച് ഒരു കേസ് പഠനം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു.'

06:29 (IST) 30 Sep 2022
കൽക്കിക്ക് ആദരമർപ്പിച്ച് പൊന്നിയിൻ സെൽവൻ’ നിർമ്മാതാക്കൾ

പൊന്നിയിൻ സെൽവന്റെ നിർമ്മാതാക്കൾ ലൈക്ക പ്രൊഡക്ഷൻസ്‌ എഴുത്തുകാരൻ കൽക്കി കൃഷ്ണമൂർത്തിക്ക് ആദരം അർപ്പിച്ചു, അദ്ദേഹത്തിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ മാഗ്നം ഓപസ് ഒരുങ്ങുന്നത്. 'പൊന്നിയിൻസെൽവൻ നോവലിന് പിന്നിലെ മനുഷ്യനും തലച്ചോറിനും ആദരവായി, കൽക്കിയെ ഓർക്കുന്നു!,' ലൈക്ക പ്രൊഡക്ഷൻസിന്റെ ഒരു ട്വീറ്റ് ഇങ്ങനെ.

06:03 (IST) 30 Sep 2022
ഒറിജിനലിൽ നിന്ന് വ്യത്യസ്തം

വിക്രം വേദയുടെ ഹിന്ദി പതിപ്പ് ഒറിജിനലിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് സംവിധായികരായ പുഷ്‌കർ-ഗായത്രി പറഞ്ഞു. ഗായത്രി പറഞ്ഞു, 'ഈ സീൻ അല്ലെങ്കിൽ ആ സീൻ എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ച നടത്തിയിരുന്നു. ഒരിക്കൽപ്പോലും പഴയതു പോലെ ചെയ്യണമെന്ന് ഞങ്ങൾ ചിന്തിച്ചിട്ടില്ല. ആത്മാവ് ഒന്നു തന്നെയാണ്, പക്ഷേ ഇരു ചിത്രങ്ങളും തികച്ചും വ്യത്യസ്തമാണ്.'

05:58 (IST) 30 Sep 2022
യുഎസ്എയിൽ തമിഴ് സിനിമയുടെ ഏറ്റവും വലിയ പ്രീമിയറുകളിലൊന്നിലേക്ക് നീങ്ങുകയാണ് ‘പൊന്നിയിൻ സെൽവൻ’

ചിത്രത്തിന്റെ അമേരിക്കൻ പ്രീമിയറിനു $902,213 ഗ്രോസ് കളക്ഷൻ (3 PM PST വരെ) ലഭിച്ചതായി 'പൊന്നിയിൻ സെൽവൻ' യുഎസ്എ വിതരണകാറായ സരിഗമ സിനിമാസ് ട്വിറ്ററിൽ അറിയിച്ചു.

05:45 (IST) 30 Sep 2022
അൻപത്തിയൊന്നു മില്യൺ വ്യൂസുമായി ‘വിക്രം വേദ’ ട്രെയിലർ

തങ്ങളുടെ തമിഴ് സൂപ്പർ ഹിറ്റ് ചിത്രം 'വിക്രം വേദ' ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത് പുഷ്കർ-ഗായത്രി തന്നെ. വിജയ് സേതുപതി-മാധവൻ എന്നിവർ അഭിനയിച്ച വേഷങ്ങൾ ഹിന്ദിയിൽ ഹൃതിക് റോഷൻ, സൈഫ് അലി ഖാൻ എന്നിവരാണ് അഭിനയിക്കുന്നത്. മൂന്നു ആഴ്ചകൾക്ക് മുൻപാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്. 2 മിനിറ്റും 51 സെക്കന്റുമുള്ള ട്രെയിലർ അൻപത്തിയൊന്നു മില്യൺ ആളുകളാണ് ഇതിനോടകം യൂട്യൂബിൽ കണ്ടിരിക്കുന്നത് .

05:36 (IST) 30 Sep 2022
പതിനാലു മില്യൺ കടന്നു ‘പൊന്നിയിൻ സെൽവൻ’ ട്രെയിലർ

സെപ്തംബര് ആറിന് റിലീസ് ചെയ്ത 'പൊന്നിയിൻ സെൽവൻ' ട്രെയിലർ യൂട്യൂബിൽ ഇപ്പോൾ പതിനാലു മില്യൺ കടന്നു. 3 മിനിറ്റും 23 സെക്കന്റുമുള്ള ട്രെയിലർ തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലും റിലീസ് ചെയ്തു.

Ponniyin Selvan 1 release and review LIVE UPDATES: Mani Ratnam film records houseful shows on Day 1, gets massive start in USA. Vikram Vedha movie review and release LIVE UPDATES: Hrithik Roshan, Saif Ali Khan film set to dominate Hindi belt

Web Title: Ponniyin selvan 1 vikram vedha movie release review live updates