scorecardresearch

പകയുടെ മറുപേര്, സൗന്ദര്യത്തിന്‍റെയും; 'പൊന്നിയിൻ സെൽവനി'ലെ നന്ദിനി

ഇരട്ട വേഷമാണ് ഐശ്വര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്

ഇരട്ട വേഷമാണ് ഐശ്വര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്

author-image
Entertainment Desk
New Update
വായനയുടെ സാധ്യതകൾക്ക് ഒപ്പമെത്താനാവാതെ ഓടിതോറ്റും, ചിലപ്പോൾ കുതിച്ചൊപ്പം എത്തിയും; 'പൊന്നിയിൻ സെൽവൻ' റിവ്യൂ; Ponniyin Selvan PS1 Movie Review & Rating:

തെന്നിന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ'. ഐശ്വര്യറായി ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി, വിക്രം പ്രഭു തുടങ്ങി വലിയൊരു താരനിര തന്നെ ഈ പീരീഡ് ചിത്രത്തിലുണ്ട്.

Advertisment

കൽക്കി കൃഷ്ണമൂർത്തിയുടെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ‘പൊന്നിയിൻ സെൽവ'നിൽ ഇരട്ട വേഷത്തിലാണ് ഐശ്വര്യ റായ് ബച്ചന്‍ എത്തുന്നത്. ഐശ്വര്യയുടെ ഒരു ക്യാരക്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ചോള സാമ്രാജ്യത്തിലെ രാജ്ഞി നന്ദിനി എന്നാണ് പോസ്റ്ററിൽ ഐശ്വര്യയെ വിശേഷിപ്പിക്കുന്നത്. കുന്ദവൈ എന്നാണു മറ്റൊരു കഥാപാത്രത്തിന്റെ പേര്.

publive-image

കഴിഞ്ഞ ദിവസം പൊന്നിയിൻ സെൽവനിലെ വിക്രം, കാർത്തി എന്നിവരുടെ ക്യാരക്റ്റർ ലുക്കും പുറത്തുവന്നിരുന്നു.

ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ്‌ ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ടു ഭാഷകളിലായി റിലീസ് ചെയ്യും. പൊന്നിയിന്‍ സെല്‍വന്‍' എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്‌, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍.

Advertisment

തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം റിലീസിനെത്തുക. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബർ 30ന് റിലീസ് ചെയ്യും. അഞ്ഞൂറ് കോടി മുതൽമുടക്കിലാണ് ഈ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നത്.

Aishwarya Rai Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: