Latest News
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

തട്ടിക്കൊണ്ടു പോയെന്ന്; വനിതാ വിജയകുമാറിനെ തേടി ബിഗ് ബോസ് ഹൗസില്‍ പൊലീസ്

നടിക്കെതിരെ ഭര്‍ത്താവ് ഫയല്‍ ചെയ്ത തട്ടിക്കൊണ്ടു പോകല്‍ കേസ് അന്വേഷിക്കാനാണ് പൊലീസ് എത്തിയത്

Bigg Boss Tamil, ബിഗ് ബോസ് തമിഴ്, Police, പൊലീസ്, kidnapping, തട്ടിക്കൊണ്ടു പോവല്‍, vanitha vijayakumar, വനിതാ വിജയകുമാര്‍,

തമിഴില്‍ ബിഗ് ബോസിന്റെ മൂന്നാം സീസണിന് കഴിഞ്ഞ മാസമാണ് തുടക്കമായത്. ഉലകനായകന്‍ കമല്‍ഹാസന്‍ അവതാരകനായി എത്തുന്ന പരിപാടിയുടെ ആദ്യ രണ്ട് പതിപ്പുകളും വലിയ വിജയം നേടിയിരുന്നു. ബിഗ് ബോസ് തമിഴില്‍ ഇത്തവണ 15 മൽസരാർഥികളാണ് പങ്കെടുക്കാന്‍ എത്തിയിരുന്നത്. വിവിധ മേഖലകളില്‍ ശ്രദ്ധേയരായ സെലിബ്രിറ്റികളാണ് ഷോയില്‍ മല്‍സരിക്കുന്നത്. നൂറ് ദിവസം നീളുന്ന പരിപാടിയില്‍ മല്‍സരാർഥികളുടെ പ്രകടനവും സ്വഭാവ മാറ്റങ്ങളുമെല്ലാം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. ബിഗ് ബോസ് ഹൗസ് ഇത്തവണയും വലിയ സെറ്റിട്ടായിരുന്നു അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. ബിഗ് ബോസ് തമിഴിന്റേതായി സംപ്രേക്ഷണം ചെയ്ത ആദ്യത്തെ എപ്പിസോഡുകളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു.

മത്സരാർഥികളില്‍ ശ്രദ്ധേയയായ താരമാണ് വനിത വിജയകുമാര്‍. എന്നാല്‍ വനിതയെ തേടി കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ പൊലീസ് എത്തി. നടിക്കെതിരെ ഭര്‍ത്താവ് ഫയല്‍ ചെയ്ത തട്ടിക്കൊണ്ടു പോകല്‍ കേസ് അന്വേഷിക്കാനാണ് പൊലീസ് എത്തിയത്. പ്രശസ്ത നടന്‍ വിജയകുമാറിന്റേയും അന്തരിച്ച നടി മഞ്ജുളയുടേയും മൂത്ത മകളാണ് വനിത.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ബിഗ് ബോസ് സന്ദര്‍ശിച്ചതായി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നുണ്ട്. വനിതയെ പൊലീസ് ഏറെ നേരം ചോദ്യം ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീണ്ടും ബിഗ് ബോസ് ഹൗസ് സന്ദര്‍ശിച്ചേക്കും. പൊലീസ് വനിതയെ തേടി എത്തിയെങ്കിലും ഇവരെ മൽസരത്തില്‍ നിന്ന് പുറത്താക്കിയേക്കില്ല. അതേസമയം, ബിഗ് ബോസിലെ മറ്റൊരു മൽസരാർഥിയെ കൂടി പൊലീസ് തേടിയെത്തിയേക്കുമെന്ന് വിവരമുണ്ട്. വഞ്ചനാ കുറ്റത്തിന് കേസ് നിലവിലുളള ഒരു താരമാണ് മൽസരാർഥി.

വനിതാ വിജയകുമാറിനെതിരെ മുന്‍ ഭര്‍ത്താവായ ആനന്ദ് രാജനാണ് കേസ് കൊടുത്തത്. ഇരുവരുടേയും മകളെ വനിത തട്ടിക്കൊണ്ടു പോയതായാണ് ആനന്ദ് പരാതിപ്പെട്ടിരിക്കുന്നത്. ഇരുവരും 2012ല്‍ വിവാഹ മോചിതരായവരാണ്. അന്ന് കോടതി ഉണ്ടാക്കിയ ഉടമ്പടിയില്‍ ആനന്ദിനായിരുന്നു കുട്ടിയെ സംരക്ഷിക്കാനുളള അവകാശം നല്‍കിയത്. എന്നാല്‍ പിന്നീട് മകളെ വനിത തട്ടിക്കൊണ്ടു പോയതായി അദ്ദേഹം പരാതിപ്പെടുകയായിരുന്നു.

Read More: Bigg Boss Tamil Season 3: ബിഗ് ബോസ് സീസൺ 3 തുടങ്ങി, 15 മത്സരാർത്ഥികളും കമലഹാസനും

സ്റ്റാര്‍ ഗ്രൂപ്പിന്റെ തമിഴ് ചാനലായ വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഷോയില്‍ സംവിധായകനും നടനുമായ ചേരന്‍, നടി ഫാത്തിമാ ബാബു, വനിത വിജയകുമാര്‍, സാക്ഷി അഗര്‍വാള്‍ എന്നിങ്ങനെ നിരവധി പേരാണ് പങ്കെടുക്കുന്നത്. യുഎസില്‍ ഗംഭീര വിജയമായിരുന്ന ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. ആദ്യം ഹിന്ദിയില്‍ ആരംഭിച്ച ഈ റിയാലിറ്റി ഷോ അവസാനം അവതരിപ്പിച്ചത് സല്‍മാന്‍ ഖാന്‍ ആണ്. തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആറും, തമിഴില്‍ കമല്‍ഹാസനും, മലയാളത്തില്‍ മോഹന്‍ലാലുമാണ് പരിപാടി അവതരിപ്പിച്ചത്.

വിവിധ മേഖലകളിലുള്ള പ്രശസ്തരായ പന്ത്രണ്ടോളം വ്യക്തികളെ ഒരു വീട്ടില്‍ 3 മാസത്തോളം താമസിപ്പിക്കുന്നു. ഈ വീടിനെയാണ് ബിഗ് ബോസിന്റെ വീട് എന്ന് പറയുന്നത്. ഈ വീട്ടില്‍ എല്ലായിടത്തും ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും. മൽസരാർഥികളുടെ ഓരോരോ ചലനങ്ങളും ഇതില്‍ പകര്‍ത്തിയതിനു ശേഷം ഇത് ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നു.

ബിഗ് ബോസ് എന്നത് ശബ്ദം മാത്രമുള്ള ഒരു സാങ്കല്പിക കഥാപാത്രമാണ്. ബിഗ് ബോസ് ആവശ്യപ്പെടുന്ന രീതിയിലും, ബിഗ് ബോസിന്റെ നിയമപരിധിക്കുള്ളിലുമാണ് മൽസരാർഥികള്‍ താമസിക്കേണ്ടത്. മൽസരാർഥിക്ക് വേണ്ടുന്ന ഭക്ഷണം നിര്‍മ്മിക്കുന്നതിനുള്ള സാധനങ്ങളും മറ്റും ബിഗ് ബോസ് നല്‍കുന്നു. മൽസരാർഥികള്‍ ഓരോരുത്തരും അവരവര്‍ക്ക് വേണ്ടുന്ന ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുകയും, വസ്ത്രങ്ങള്‍ സ്വയം കഴുകുകയും വേണം. ബിഗ് ബോസ് ആഴ്ചതോറും വ്യത്യസ്തങ്ങളായ നിരവധി ജോലികള്‍ മൽസരാർഥികള്‍ക്ക് നല്‍കുകയും ഈ ജോലികള്‍ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും മൽസരാർഥികള്‍ ചെയ്ത് തീര്‍ക്കണം.

ബിഗ് ബോസിന്റെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള തക്കതായ ശിക്ഷയും ബിഗ് ബോസ് വിധിക്കുന്നതായിരുക്കും. ഓരോ ആഴ്ചയുടെയും അവസാനം ഒരു മൽസരാർഥിയെ വോട്ടെടുപ്പിലൂടെ പുറത്താക്കുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Police visits vanitha vijayakumar at bigg boss tamil house

Next Story
കൂട്ടുകാർക്കൊപ്പം അവധിക്കാലം ആഘോഷിച്ച് ജാൻവിയും ഖുഷിയുംJanhvi Kapoor, Khushi Kapoor, ജാൻവി കപൂർ, ഖുഷി കപൂർ, Janhvi, Jhanvi Kapoor Khushi Kapoor photos, Jhanvi, Rooh-Afza, RoohAfza, Rajkummar Rao, Varun Sharma, ജാൻവി കപൂർ, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express