scorecardresearch

സോഷ്യൽ മീഡിയയിലൂടെ ഭീഷണി, അപവാദപ്രചരണം; മഞ്ജു വാര്യരുടെ പരാതിയിൽ സനൽകുമാർ ശശിധരനെതിരെ കേസ്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്ന മഞ്ജുവിന്റെ പരാതിയിൽ ആണ് കേസ്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്ന മഞ്ജുവിന്റെ പരാതിയിൽ ആണ് കേസ്

author-image
WebDesk
New Update
Manju Warrier, Sanal Kumar Sasidharan

കൊച്ചി: നടി മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസ് എടുത്തു. എറണാകുളം എളമക്കര പൊലീസ് ആണ് മഞ്ജുവിന്റെ പരാതിയിൽ കേസ് എടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

Advertisment

മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തി. സനൽകുമാർ ശശിധരൻ തന്നെകുറിച്ച് തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവാര്യരുടെ പരാതിയുടെ ഉള്ളടക്കം. കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് എളമക്കര പൊലീസ് പറഞ്ഞു.

Read more: മഞ്ജുവിന്റെ പരാതിയിൽ സനൽ കുമാർ ശശിധരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാര്‍ ശശിധരൻ സംവിധാനം ചെയ്ത ‘കയറ്റം’ എന്ന ചിത്രം റിലീസ് കാത്തിരിക്കുന്നതിനിടയിലാണ് ഇപ്പോൾ ഈ സംഭവവികാസങ്ങൾ. കയറ്റത്തിന്റെ നിർമാതാക്കളിൽ ഒരാൾ കൂടിയാണ് മഞ്ജു വാര്യർ.

Manju Warrier Sanalkumar Sasidharan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: