ലക്നൗ: 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ബോളിവുഡിലെ യുവനായികമാരിൽ ശ്രദ്ധേയയായ ആലിയ ഭട്ടിനെയും മാതാവ് സോണിയ റസ്ദാനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 24കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആലിയാ ഭട്ടിന്റെ പിതാവും സംവിധായകനുമായ മഹേഷ് ഭട്ടിനാണ് ഫോൺ സന്ദേശം ലഭിച്ചത്. ലക്നൗവിലെ ബാങ്ക് ബ്രാഞ്ചിൽ പണം നിക്ഷേപിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. സംഭവുമായി ബന്ധപ്പെട്ട് മഹേഷ് ഭട്ട് ജുഹു പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിട്ടുണ്ട്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉത്തര്‍പ്രദേശില്‍ നിന്ന് ഒരാള്‍ പിടിയിലായത്. മുബൈ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി മുംബൈ പൊലീസിനെ സമീപിക്കുമെന്നാണ് അറിയുന്നത്.

ഫെബ്രുവരി 26നാണ് മഹേഷ് ഭട്ടിന് ഭീഷണി കോൾ വന്നത്. ഭീഷണിപ്പെടുത്തി കൊണ്ട് ആദ്യം എസ്.എം.എസും പിന്നീട് വാട്സ്ആപ്പ് വഴിയും സന്ദേശം വന്നിരുന്നു. ഇതിനു ശേഷമാണ് ടെലിഫോണിലൂടെ ഭീഷണി വന്നത്. രണ്ടു വർഷം മുമ്പ് മഹേഷ് ഭട്ടിനെ വധിക്കുമെന്ന് ഭീഷണിയെ തുടർന്ന് 13 പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ പിടികൂടിയ പൊലീസിന് നന്ദി അറിയിച്ച് മഹേഷ് ഭട്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ