വിവാദങ്ങളുടെ തോഴനാണ് സഞ്ജയ് ദത്ത്. വീണ്ടും വിവാദങ്ങളിൽ പെട്ടുഴലുകയാണ് സഞ്ജയ് ദത്ത്. സഞ്ജയ് ദത്തിനെതിരെ വീണ്ടും പൊലീസിന് പരാതി ലഭിച്ചു. പുതിയ സിനിമയായ ഭൂമിയുടെ ലൊക്കേഷനിൽ വെച്ച് സഞ്ജയ് ദത്തിന്റെ ബോഡിഗാഡുകൾ മാധ്യമ പ്രവർത്തകരോട് മോശമായി പെരുമാറിയതാണ് പുതിയ പരാതിയുടെ കാരണം.

ബോളിവുഡിലെ സൂപ്പർസ്റ്റാറിനെ കാണാൻ ആരാധകരും മാധ്യമ പ്രവർത്തകരും ലൊക്കേഷനിൽ തടിച്ചു കൂടിയിരുന്നു. ഇവരും ബോഡിഗാഡുകളും തമ്മിലുണ്ടായ തർക്കമാണ് പൊലീസ് പരാതിയിലേക്ക് നയിച്ചത്. ബോഡിഗാഡുകളുടെ മോശമായ പെരുമാറ്റത്തെ തുടർന്ന് സഞ്ജയ് ദത്ത് മാപ്പ് പറഞ്ഞിരുന്നു. എങ്കിലും മാധ്യമ പ്രവർത്തകർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ജയിലിൽ നിന്നിറങ്ങിയ ശേഷം ഭൂമി എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് സഞ്ജയ് ദത്ത്. ഒമുങ്ങ് കുമാറാണ് ഭൂമിയുടെ സംവിധായകൻ. ഫെബ്രുവരി 29 നാണ് ഭൂമിയുടെ ചിത്രീകരണം ആഗ്രയിൽ തുടങ്ങിയത്. വലിയൊരിടവേളയ്ക്ക് ശേഷമുളള സഞ്ജയ് ദത്തിന്റെ തിരിച്ചുവരവായിരിക്കും ഭൂമി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ