ടെലിവിഷന്‍ പരിപാടിക്കിടെ ജാതിയധിക്ഷേപം നടത്തിയെന്നാരോപിച്ച് ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും ശില്പ ഷെട്ടിക്കുമെതിരെ പരാതി. പട്ടിക ജാതി വിഭാഗങ്ങളെ അപമാനിക്കുന്ന തരത്തില്‍ ഇരുവരും സംസാരിച്ചുവെന്നാണ് ആരോപണം.

സംഭവത്തില്‍ ദേശീയ പട്ടിക ജാതി കമ്മീഷന്‍, പ്രക്ഷേപണ മന്ത്രാലയത്തോടും പോലീസിനോടും വിശദീകരണം തേടി. ഡല്‍ഹിയിലെ വാല്‍മീകി സമാജ് ആക്ഷന്‍ കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്‍ വിശദീകരണം തേടിയിരിക്കുന്നത്.

അതേസമയം സംഭവത്തില്‍ മാപ്പു ചോദിച്ച് ശില്‍പ്പ ഷെട്ടി രംഗത്തെത്തി. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ശില്‍പ്പ ട്വിറ്ററില്‍ കുറിച്ചു.