മലയാളത്തിൽ പോക്കിരി രാജ സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് ശ്രിയ ശരൺ. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങി നിരവധി ഭാഷകളിൽ ശ്രിയ അഭിനയിച്ചിട്ടുണ്ട്. 2018 ൽ റഷ്യൻ ബിസിനസുകാരനായ ആൻഡ്രേയ് കൊഷ്ചീവുമായുളള വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് ശ്രിയ.

Read Also: ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം; ആൻഡ്രേയെക്കുറിച്ച് ശ്രിയ ശരൺ

സിനിമയിൽ സജീവമല്ലെങ്കിലും ഭർത്താവിനൊപ്പമുളള തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി ശ്രിയ പങ്കുവയ്ക്കുന്നുണ്ട്. ശ്രിയയും ഭർത്താവും ഒന്നിച്ചുള്ളൊരു പുതിയ വീഡിയോ വൈറലായിരിക്കുകയാണ്. താൻ എന്തുകൊണ്ടാണ് ആൻഡ്രേയെ വിവാഹം കഴിച്ചത് എന്നതിന്റെ മറുപടിയായി ശ്രിയ പറയുന്നത് അദ്ദേഹം പാത്രങ്ങൾ കഴുകാൻ തന്നെ സഹായിക്കുമെന്നാണ്. എല്ലാ ഭർത്താക്കന്മാരും ഭാര്യമാരെ സഹായിക്കണമെന്നു പറഞ്ഞ ശ്രിയ ഭർത്താവിന് ഉമ്മ നൽകിയാണ് വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

നേരത്തെ ടൈംസ് ഓഫ് ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിൽ ആൻഡ്രേയെ താൻ പരിചയപ്പെട്ടതിനെക്കുറിച്ചും പ്രണയത്തിലായതിനെക്കുറിച്ചും ശ്രിയ പറഞ്ഞിരുന്നു. ”ആൻഡ്രേയെ പോലൊരു നല്ല ജീവിത പങ്കാളിയെ കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്. ഭർത്താവിനെക്കാൾ നല്ല പങ്കാളി എന്നു പറയാനാണ് എനിക്കിഷ്ടം. എന്റെ സന്തോഷവും സങ്കടവും എല്ലാം പങ്കുചെയ്യുന്നയാളാണ് അൻഡ്രേയ്. എന്നിലും എന്റെ തൊഴിലിലും അദ്ദേഹം അഭിമാനിക്കുന്നു. ഞാൻ മാനസികമായി തളരുമ്പോഴും വിഷമിക്കുമ്പോഴും അദ്ദേഹം എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കും. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം ആൻഡ്രേയ് ആണ്. അദ്ദേഹത്തോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും ഞാൻ ഇഷ്ടപ്പെടുന്നു” ശ്രേയ അഭിമുഖത്തിൽ പറഞ്ഞു.

വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുന്ന ശ്രിയ എസ്.എസ്.രാജമൗലിയുടെ ‘ആർആർആർ’ സിനിമയിൽ അതിഥി താരമായെത്തുകയാണ്. 2021 ൽ റിലീസിനെത്തുന്ന ചിത്രത്തിൽ ജൂനിയർ എൻടിആർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ തുടങ്ങി വൻതാരനിര തന്നെയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook