പ്രശസ്ത കവയിത്രിയും പത്മശ്രീ പുരസ്കാര ജേതാവും സാമൂഹിക, പരിസ്ഥിതി മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യവും സംസ്ഥാന വനിതാ കമ്മിഷന് മുന്‍ അധ്യക്ഷയുമായ സുഗതകുമാരിയുടെ വിയോഗത്തിന്റെ നടുക്കത്തിലാണ് കലാകേരളം. കോവിഡ് ബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരി ഇന്നലെയാണ് മരിച്ചത്.
സുഗതകുമാരി ടീച്ചറുമായുള്ള ആത്മബന്ധത്തിനെയും സ്നേഹത്തിനെയും കുറിച്ച നടി നവ്യ നായർ ഇന്നലെ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. ഇന്നലെ രാത്രി ഹൃദയസ്പർശിയായിയ വീഡിയോയും പങ്കുവച്ചിരിക്കുകയാണ് നവ്യ.
“ജീവിതത്തിൽ ഒരുപാട് വേർപാടുകളിൽ വിഷമം തോന്നിയിട്ടുണ്ട്. ഇന്ന് പക്ഷേ… കുറച്ചു മുൻപ് ഇവിടെ മഴ പെയ്തിരുന്നു അമ്മാ… അമ്മ നഷ്ടപ്പെടുമ്പോഴുള്ള വേദനയിലാണ് ഞാൻ. കവയിത്രി, ഭാഷാസ്നേഹി, പ്രകൃതിസ്നേഹി എന്നതിൽ എല്ലാം ഉപരി എനിക്ക് മകളോടുള്ള വാത്സല്യവും സ്നേഹവും തന്ന ആളായിരുന്നു ടീച്ചർ,” നവ്യ പറയുന്നു. തന്റെ ഓർമക്കുറിപ്പുകളുടെ പുസ്തകം സുഗതകുമാരി പ്രകാശനം ചെയ്ത ദിവസത്തെയും വീഡിയോയിൽ നവ്യ ഓർമിക്കുന്നു.
View this post on Instagram
View this post on Instagram
“ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ല.. താങ്ങാൻ ആവുന്നില്ല സങ്കടം. വാക്കുകൾ എത്രമേൽ ചെറുതാകുന്നു. എന്നെ ഇത്ര മനസിലാക്കിയ എന്റെ ‘അമ്മ. നഷ്ടം എന്നെന്നേക്കും,” നവ്യ കുറിച്ചതിങ്ങനെ.
ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ല .. താങ്ങാൻ ആവുന്നില്ല സങ്കടം .. വാക്കുകൾ എത്രമേൽ ചെറുതാകുന്നു .. എന്നെ ഇത്ര മനസിലാക്കിയ എന്റെ ‘അമ്മ .. നഷ്ടം എന്നെന്നേക്കും ..
Posted by Navya Nair. on Tuesday, December 22, 2020
നടി മഞ്ജുവാര്യരും സുരേഷ് ഗോപി, പൃഥ്വിരാജ് എന്നിവരും സുഗതകുമാരി ടീച്ചർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.
“തന്ന വരികൾക്ക് നന്ദി… തണലിന് നന്ദി… തുലാവർഷപ്പച്ചകൾക്ക് നന്ദി.. സ്നേഹവാത്സല്യത്തിന് നന്ദി… പ്രിയ സുഗതകുമാരി ടീച്ചർക്ക് പ്രണാമം,” എന്നാണ് മഞ്ജു കുറിക്കുന്നത്.
തന്ന വരികൾക്ക് നന്ദി…
തണലിന് നന്ദി…
തുലാവർഷപ്പച്ചകൾക്ക് നന്ദി..
സ്നേഹവാത്സല്യത്തിന് നന്ദി…
പ്രിയ സുഗതകുമാരി ടീച്ചർക്ക് പ്രണാമം!Posted by Manju Warrier on Tuesday, December 22, 2020
മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരാഞ്ജലികൾ!
Posted by Suresh Gopi on Tuesday, December 22, 2020
Rest in peace Ma’am. Have fond memories of receiving multiple debating and elocution awards from her. #SugathaKumari
Posted by Prithviraj Sukumaran on Tuesday, December 22, 2020
Read more: കവയിത്രി സുഗതകുമാരി വിടവാങ്ങി; അന്ത്യം കോവിഡ് ബാധയെത്തുടര്‍ന്ന്