Latest News
അടുത്ത പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു

വ്യത്യസ്തനായ കവി; അനില്‍ പനച്ചൂരാന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജുവാര്യർ, കുഞ്ചാക്കോ ബോബൻ എന്നിങ്ങനെ നിരവധി പേരാണ് അനിൽ പനച്ചൂരാന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്

Anil Panachooran Passed Away, Anil Panachooran, അനിൽ പനച്ചൂരാൻ

പുതുവർഷത്തിൽ അപ്രതീക്ഷിതമായൊരു മരണവാർത്ത കേട്ട നടുക്കത്തിലാണ് സിനിമാലോകവും പ്രേക്ഷകരും. പ്രശസ്ത കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണവാർത്തയാണ് എല്ലാവരെയും നോവിക്കുന്നത്. 52 വയസ്സുകാരനായ അനിൽ പനച്ചൂരാൻ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഞായറാഴ്ച രാത്രിയാണ് മരിച്ചത്. മലയാളി എന്നും നെഞ്ചോട് ചേർക്കുന്ന ഗാനങ്ങളും കവിതകളും സമ്മാനിച്ച പ്രിയകവിയ്ക്ക് ആദരാഞ്ലികൾ അർപ്പിക്കുകയാണ് മലയാള സിനിമാലോകം.

“വ്യത്യസ്തനായ കവിക്ക് കണ്ണീരഞ്ജലി,”എന്നാണ് മമ്മൂട്ടി കുറിക്കുന്നത്.

വ്യത്യസ്തനായ കവിക്ക്
കണ്ണീരഞ്ജലി

Posted by Mammootty on Sunday, January 3, 2021

Rest in peace #AnilPanachooran

Posted by Prithviraj Sukumaran on Sunday, January 3, 2021

RIP
#anilpanachooran

Rest in peace #AnilPanachooran

Posted by Nivin Pauly on Sunday, January 3, 2021

Posted by Manju Warrier on Sunday, January 3, 2021

Posted by Kunchacko Boban on Sunday, January 3, 2021

“എന്റെ അനിലേട്ടാ. അവസാനഗാനം എനിക്കായി തന്ന്, സ്നേഹിച്ച്‌, ശകാരിച്ച്‌ നിങ്ങൾ യാത്രയായല്ലെ? കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങൾ തന്ന സ്നേഹം, ഫോണിനപ്പുറമായിരുന്നാലും,തൊട്ടടുത്തിരുന്നപോലെ. പരിചയപ്പെടേണ്ടായിരുന്നു എന്ന് തോന്നുന്നു ഇപ്പോൾ. സഹിക്കാനാവാത്ത വാർത്ത,” എന്നാണ് മ്യൂസിക് ഡയറക്ടർ രഞ്ജിൻ രാജ് കുറിക്കുന്നത്.

എന്റെ അനിലേട്ടാ. അവസാനഗാനം എനിക്കായി തന്ന്, സ്നേഹിച്ച്‌, ശകാരിച്ച്‌ നിങ്ങൾ യാത്രയായല്ലെ?? കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങൾ തന്ന…

Posted by Ranjin Raj on Sunday, January 3, 2021

Read more: അനിൽ പനച്ചൂരാന്റെ മരണം: അസ്വാഭാവിക മരണത്തിനു കേസ്

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഞായറാഴ്ച രാത്രി ഒമ്പതരയ്ക്കായിരുന്നു അനിൽ പനച്ചൂരാന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഞായറാഴ്ച കായംകുളത്തെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർ‌ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, അനില്‍ പനച്ചൂരാന്റെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഭാര്യ മായയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കായംകുളം പൊലീസ് കേസെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിക്കും.

വ്യത്യസ്തനായ കവി

2007ൽ പുറത്തിറങ്ങിയ ലാൽജോസ് ചിത്രം ‘അറബിക്കഥ’യിലെ ‘ചോര വീണ മണ്ണിൽ’ എന്ന ഗാനത്തിലൂടെയായിരുന്നു ഗാന രചയിതാവെന്ന നിലയിൽ അനിൽ പനച്ചൂരാൻ ശ്രദ്ധേയനായത്. വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ തുടങ്ങിയ കവിതകൾ ഏറെ പ്രശസ്തമായിരുന്നു. ഓഡിയോ രൂപത്തിലിറങ്ങിയ അദ്ദേഹത്തിന്റെ കവിതകൾ വ്യാപക പ്രചാരം ലഭിച്ചിരുന്നു.

‘ചോര വീണ മണ്ണിൽ’ എന്ന ഗാനത്തിനു പുറമെ ‘അറബിക്കഥ’യിലെ തന്നെ ‘തിരിക ഞാൻ വരുമെന്ന വാർത്ത’, 2007ൽ തന്നെ പുറത്തിറങ്ങിയ ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ’ തുടങ്ങിയ ഗാനങ്ങളും ഗാന രചയിതാവെന്ന നിലയിൽ അദ്ദേഹത്തെ തുടക്കകാലത്ത് ശ്രദ്ധേയനാക്കിയിരുന്നു. മാടമ്പി, സീനിയേഴ്സ്, ഭ്രമരം, ലൗഡ്‌സ്പീക്കർ, മകന്റെ അച്ചൻ, പാസഞ്ചർ സൈക്കിൾ, സ്വന്തം ലേഖകൻ, ബോഡിഗാർഡ്, ഒരിടത്തൊരു പോസ്റ്റ്മാൻ, അർജുനൻ സാക്ഷി, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല് തുടങ്ങിയ സിനിമകളിലും ഗാനരചന നിർവഹിച്ചു.

ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനായി 1965 നവംബർ 20-നാണ് അനിൽ പനച്ചൂരാൻ ജനിച്ചത്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ:മായ, മകൾ:ഉണ്ണിമായ.

അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ അനുശോചനം അറിയിച്ചു. ‘അറബിക്കഥ’ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്ന്, കഥപറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങൾ മലയാളി മനസ്സിൽ എന്നും തങ്ങി നിൽക്കുമെന്നും അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്കാരിക- സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Poet and lyricist anil panachooran passes away condolences

Next Story
അയ്യോ നാണം വരുന്നു, അല്ലേൽ വേണ്ട പോസ് ചെയ്യാം; പ്രിയ വാര്യരുടെ രസകരമായ ചിത്രങ്ങൾpriya prakash varrier, social media, south film industry, bollywood, priya prakash photos, priya prakash south actress
The moderation of comments is automated and not cleared manually by malayalam.indianexpress.com