കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗണിനു ശേഷം തീയറ്ററുകൾ തുറക്കുമ്പോൾ ആദ്യം റിലീസാവുക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത്തെ ആസ്പദമാക്കി ഒരുക്കിയ ‘പിഎം നരേന്ദ്രമോദി’. വിവേക് ഒബ്റോയിയെ നായകനാക്കി സന്ദീപ് സിങ് ഒരുക്കിയ ചിത്രം ഒക്ടോബർ 15ന് റീ-റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കഴിഞ്ഞ മെയിൽ റിലീസ് ചെയ്ത ചിത്രം ഒരിക്കൽ കൂടി തിയേറ്ററുകളിൽ എത്തുകയാണ്.
Read More: നല്ലത് ഏകാധിപത്യം, എല്ലാവരേയും വോട്ട് ചെയ്യാൻ അനുവദിക്കരുത്: വിജയ് ദേവരകൊണ്ട
നരേന്ദ്ര മോദിയുടെ ജീവിതത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ പ്രധാനമന്ത്രിയാകാനുള്ള യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം ആദ്യമായി പുറത്തിറങ്ങിയത് 2019 മെയ് 24 നാണ്. അവസാനമായി തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം രാഷ്ട്രീയ അജണ്ടകൾക്ക് ഇരയാക്കപ്പെട്ടുവെന്നും, അതിനാൽ ചിത്രം കാണാൻ സാധിക്കാതെ പോയ പലർക്കും വേണ്ടി ഒരിക്കൽ കൂടി സിനിമ തിയേറ്ററുകളിലെത്തിക്കുകയാണെന്നും സംവിധായകൻ സന്ദീപ് സിങ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
“ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. 2019 തെരഞ്ഞെടുപ്പിൽ അത് തെളിയിക്കപ്പെട്ടതാണ്. തീയറ്ററുകൾ തുറക്കുമ്പോൾ ഇന്നത്തെ കാലത്ത് ഏറ്റവുമധികം പ്രചോദിപ്പിക്കപ്പെടുന്ന നേതാവിൻ്റെ ജീവിതം കാണുന്നതിനെക്കാൾ മികച്ചതായി മറ്റെന്തുണ്ട്? ഈ ചരിത്ര മുഹൂർത്തതിൽ പങ്കാളിയാകുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ചില രാഷ്ട്രീയ അജണ്ടകളാൽ, സിനിമ ആദ്യം റിലീസായപ്പോൾ പലർക്കും ചിത്രം കാണാൻ കഴിഞ്ഞില്ല. സിനിമ തീയറ്ററുകളിൽ ആളെ കൂട്ടുമെന്നും പ്രേക്ഷകർക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്നും ഞങ്ങൾ കരുതുന്നു.”
മെയ് 23നാണ് ചിത്രം ലോകവ്യാപകമായി റിലീസായത്. ഇന്ത്യയ്ക്കും ജിസിസിയ്ക്കും പുറമെ ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ഫിജി തുടങ്ങി നിരവധി രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു. 23 ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്.
Read More: PM Narendra Modi movie to re-release in theaters on October 15
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook