scorecardresearch

മോദി ആവാന്‍ ശ്രമിച്ച് വിവേക് ഒബ്‍റോയി; ചിത്രം ഒരുങ്ങുന്നത് മലയാളത്തിലടക്കം 23 ഭാഷകളില്‍

വിവേക് ഒബ്രോയിയുടെ വേഷത്തിന് മോദിയോടോ വിവേക് ഒബ്രോയിയോടോ സാദൃശ്യം ഇല്ലെന്ന് സോഷ്യല്‍ലോകം

വിവേക് ഒബ്രോയിയുടെ വേഷത്തിന് മോദിയോടോ വിവേക് ഒബ്രോയിയോടോ സാദൃശ്യം ഇല്ലെന്ന് സോഷ്യല്‍ലോകം

author-image
Entertainment Desk
New Update
മോദി ആവാന്‍ ശ്രമിച്ച് വിവേക് ഒബ്‍റോയി; ചിത്രം ഒരുങ്ങുന്നത് മലയാളത്തിലടക്കം 23 ഭാഷകളില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി.എം. നരേന്ദ്ര മോദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് മലയാളത്തിലടക്കം 23 ഭാഷകളില്‍ ഇന്ന് പോസ്റ്ററുകള്‍ പുറത്തിറക്കിയത്. വിവേക് ഒബ്റോയിയാണ് സിനിമയില്‍ നരേന്ദ്ര മോദിയെ അവതരിപ്പിക്കുക.

Advertisment

മേരികോം, സരബ്ജിത്ത് സിനിമകള്‍ ഒരുക്കിയ ഓമങ്ങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുക. ‘എന്റെ രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. മോദി ഭരണത്തെ വെള്ള പൂശാനുള്ള ബി.ജെ.പി ശ്രമമാണ് പുതിയ സിനിമയെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പരക്കെയുള്ള ആക്ഷേപം.

ഓമുങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കഴിഞ്ഞ 2 വര്‍ശക്കാലമായി അണിയറയില്‍ ശ്രമം നടക്കുന്നുണ്ട്. പരേഷ് റാവലായിരിക്കും ചിത്രത്തില്‍ മോദിയെ അവതരിപ്പിക്കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നറുക്ക് വീണത് വിവേക് ഒബ്രോയിക്ക് ആയിരുന്നു.

Narendra Modi Bollywood Vivek Oberoi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: