/indian-express-malayalam/media/media_files/uploads/2019/05/PM-Narendra-modi.jpg)
ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് (India's Most Wanted)എന്ന സ്പൈ ത്രില്ലറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്ര സിനിമയുമാണ് ഈ ആഴ്ച സിനിമാപ്രേമികളെ കാത്തിരിക്കുന്ന ചിത്രങ്ങൾ. അർജുൻ കപൂർ നായകനായി എത്തുന്ന 'ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്' പ്രേക്ഷകരെ നിരാശപ്പെടുത്തില്ലയെന്ന് ബോക്സ് ഓഫീസ് സൂചിപ്പിക്കുമ്പോഴും ഒബ്‌റോയ് നായകനാകുന്ന പ്രധനമന്ത്രിയുടെ ജീവചരിത്ര സിനിമ പ്രേക്ഷകരെ ആകാംഷാഭരിതരാക്കുന്നുണ്ട്.
എന്നാൽ, ഒമംഗ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രദർശനം വൈകുകയും, വിവാദങ്ങളിൽ പെടുകയും ചെയ്തിരുന്നു. "പിഎം നരേന്ദ്ര മോദി ചിത്രത്തിനെ ചുറ്റിപ്പറ്റിയുള്ള ഒച്ചപ്പാട് കുറച്ച് ശമിച്ചിട്ടുണ്ട്. മുൻപ് ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ ഒരു പൊളിറ്റിക്കൽ അജണ്ടയെയാണ് സൂചിപ്പിച്ചതെങ്കിൽ ഇപ്പോൾ അത് ഒരു രാഷ്ട്രീയ നേതാവിന്റെ ജീവചരിത്ര സിനിമയായി മാത്രമെ വീക്ഷിക്കപ്പെടുന്നുള്ളു. അതിനാൽ തന്നെ ചിത്രത്തിന്റെ ആദ്യ ദിവസത്തിന്റെ നേട്ടം രണ്ട് കോടിയോളം എത്താമെന്ന് ഞാൻ അനുമാനിക്കുന്നു" ഫിലിം ട്രേഡ് അനലിസ്റ്റായ ഗിരീഷ് ജോഹർ പറയുന്നു.
Read more: മോദിയുടെ ജീവചരിത്ര സിനിമ ‘പ്രൊപ്പഗാണ്ട’യോ?: വിവേക് ഒബ്റോയ് പറയുന്നു
"മികച്ച നടന്മാരിൽ ഒരാളായ വിവേക് ഒബ്‌റോയ് ചിത്രത്തിൽ മുന്നിട്ട് നിൽക്കുന്നു, ഒമംഗ് കുമാർ മികച്ച സംവിധായകനാണ്. കൂടാതെ, മോദിജി രണ്ടാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി എത്തിക്കഴിഞ്ഞാൽ അതും ചിത്രത്തിന്റെ മികച്ച ബോക്സ് ഓഫീസ് കളക്ഷനുള്ള സാദ്ധ്യതകൾ വർധിപ്പിക്കും. അദ്ദേഹം ജയിക്കുകയാണെങ്കിൽ, മോദിയെ പിന്തുണയ്ക്കുന്നവർ ചിത്രം കണ്ട് വിജയമാഘോഷിക്കും. ആ കാര്യം സംഭവ്യമാകാം" ചിത്രത്തിന്റെ വിജയത്തിന് അനുകൂലമായി എന്തൊക്കെ ഘടകങ്ങൾ പ്രവർത്തിക്കാമെന്നുള്ളതിനെ ജോഹർ നിരീക്ഷിക്കുന്നതിങ്ങനെ.
'പിഎം നരേന്ദ്രമോദി' സിനിമയുടെ മാധ്യമപ്രവർത്തകർക്കുള്ള സ്ക്രീനിംഗ് ബുധനാഴ്ച മുംബൈ ജുഹുവിൽ നടന്നപ്പോൾ. Express Photo by Pradip Dasപിഎം നരേന്ദ്ര മോദി ആദ്യമായി റിലീസിന് എത്താനിരുന്ന ദിവസത്തിന് ഒരു ദിവസം മുൻപ് തെരെഞ്ഞെടുപ്പ് കമ്മീഷൻ, ചിത്രം പെരുമാറ്റച്ചട്ട രീതി ലംഘിച്ചുവെന്ന പേരിൽ റിലീസ് റദ്ദാക്കിയിരുന്നു. ഏപ്രിൽ അഞ്ചിന് പ്രദർശനത്തിന് എത്തേണ്ട ചിത്രം ഏപ്രിൽ പതിനൊന്നിലേക്ക് മാറ്റുകയുണ്ടായി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രത്തിന് 'U' സർട്ടിഫിക്കറ്റ് ആണ് നൽകിയത്.
Read more: PM Narendra Modi Film Release: നരേന്ദ്ര മോദിയുടെ ജീവചരിത്ര സിനിമ മേയ് 24 ന് റിലീസ്
"ലോകത്തിലെ തന്നെ ഏറ്റവും വൃത്തിക്കെട്ട അനുഭവമായിരുന്നു. ഒരു ചിത്രത്തിന്റെ ആന്റി-ക്ലൈമാക്സ് പോലെ തോന്നി. ലോകമെമ്പാടും ചിത്രത്തിന്റെ പ്രിന്റ് അയക്കുകയും ഏപ്രിൽ പതിനൊന്നിന് പ്രദർശനം ഉറപ്പിക്കുകയും ചെയ്തതാണ്. എന്നാൽ ഏപ്രിൽ പത്താം തീയതി രാത്രി ഞങ്ങൾക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത് ലഭിച്ചു, അതിൽ മൊത്തത്തിൽ അവരൊരു പുതിയ നിലപാട് കൈക്കൊണ്ടതായി മനസിലാക്കി. അവർ പെട്ടെന്ന് ഞങ്ങൾക്ക് എതിരായി കൊടുത്തൊരു നിലപാടെടുത്തു. ചിത്രത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത യുവാക്കളുടെ മുഖത്തെ നിരാശ ശരിക്കും വേദനാജനകമായിരുന്നു", തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ നിരാശനായ ഒബ്‌റോയ് ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പറഞ്ഞു.
സന്ദീപ് സിംഗ് നിർമിക്കുന്ന ചിത്രമായ 'പിഎം നരേന്ദ്ര മോദി', നരേന്ദ്ര മോദിയുടെ വിനീതമായ ആരംഭം മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നതുവരെയുള്ള യാത്രയെ വരച്ചിടുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us