Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്
വാക്‌സിൻ എടുത്തോ? വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ അറിയേണ്ടതെല്ലാം

PM Narendra Modi biopic: ‘പി എം നരേന്ദ്ര മോദി’ നേരത്തേ എത്തും; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

“പൊതുജന താത്പര്യാര്‍ത്ഥം ഞങ്ങള്‍ ചിത്രം ഒരാഴ്ച മുമ്പേ എത്തിക്കാന്‍ തീരുമാനിച്ചു. ഇത് 130 കോടി ജനങ്ങളുടെ കഥയാണ്”

Vivek Oberoi

PM Narendra Modi biopic: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒമംഗ് കുമാര്‍ ഒരുക്കുന്ന ‘പി എം നരേന്ദ്ര മോദി’ നേരത്തേ പ്രഖ്യാപിച്ചതിനും ഒരാഴ്ച മുമ്പ് തിയേറ്ററുകളില്‍ എത്തും. ഏപ്രില്‍ 12ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഏപ്രില്‍ അഞ്ചിന് തന്നെ ചിത്രമെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

‘പൊതുജന താത്പര്യാര്‍ത്ഥം ഞങ്ങള്‍ ചിത്രം ഒരാഴ്ച മുമ്പേ എത്തിക്കാന്‍ തീരുമാനിച്ചു. ആളുകള്‍ക്കിടയില്‍ ഒരുപാട് സ്‌നേഹവും പ്രതീക്ഷയും ഉണ്ട്. അവരെ ദീര്‍ഘനാള്‍ കാത്തിരിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇത് 130 കോടി ജനങ്ങളുടെ കഥയാണ്. അവരെ അത് കാണിക്കുന്നതിനായി കാത്തിരിക്കാന്‍ എനിക്ക് വയ്യ,’ ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്ദീപ് സിങ് പറഞ്ഞു.

Read More: PM Narendra Modi biopic: നരേന്ദ്ര മോദിയായി വിവേക് ഒബ്‌റോയ്: ചിത്രങ്ങൾ കാണാം

‘മേരി കോം’, ‘സരബ്ജിത്ത്’ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ഒമംഗ് കുമാറിന്റെ ഈ ചിത്രം മലയാളം അടക്കം 23 ഭാഷകളില്‍ റീലിസ് ചെയ്യും. ‘രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ്‌ലൈന്‍. പരേഷ് റാവലായിരിക്കും ചിത്രത്തില്‍ മോദിയെ അവതരിപ്പിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നറുക്ക് വീണത് വിവേക് ഒബ്‌റോയിക്ക് ആയിരുന്നു.

Vivek Oberoi

ബോമന്‍ ഇറാനി, ദര്‍ശന്‍ കുമാര്‍, സറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണന്‍, ബര്‍ഖ ബിഷ്ട് സെന്‍ഗുപ്ത, അക്ഷത് ആര്‍ സലൂജ, അന്‍ജന്‍ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യാതിന്‍ കാര്യേക്കര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

‘ഞാന്‍ ഭാഗ്യവാനാണ്. ഇന്നെനിക്ക് 16 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള എന്റെ ‘കമ്പനി’ ഡെയ്‌സ് ഓര്‍മ്മ വരുന്നു. അന്നത്തെ അതേ ആവേശവും ഉന്മേഷത്തിലുമാണ് ഞാന്‍. ഏതു നടന്റെ ജീവിതത്തിലേയും ഏറ്റവും സുപ്രധാനമായൊരു റോളാണിത്. ഈ യാത്രയ്ക്ക് അവസാനം ഞാന്‍ കൂടുതല്‍ മികച്ച നടനും കൂടുതല്‍ നല്ല മനുഷ്യനുമായി തീരണമേയെന്നാണ് എന്നാണ് പ്രാര്‍ത്ഥന. വ്യക്തി പ്രഭാവം കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ലോകത്തിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന നേതാക്കളില്‍ ഒരാളാണ് നരേന്ദ്ര ഭായ്. അദ്ദേഹത്തിന്റെ ജീവിതം സ്‌ക്രീനില്‍ അവതരിപ്പിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. ഈ അവിശ്വസനീയമായ യാത്ര പൂര്‍ത്തിയാക്കാന്‍ എനിക്ക് താങ്കളുടെ അനുഗ്രഹം വേണം,” ചിത്രത്തിന്റെ പോസ്റ്റര്‍ ലോഞ്ചിന്റെ വേളയില്‍ വിവേക് ഒബ്‌റോയ് പറഞ്ഞ വാക്കുകളാണിത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pm narendra modi biopic to hit screens on april

Next Story
വ്യോമസേന വിങ് കമാന്‍ഡറായി അജയ് ദേവ്ഗണ്‍; ‘ഭുജ് ദി പ്രൈഡ് ഓഫ് ഇന്ത്യ’ എത്തുന്നുAjay Devgn, IAF Wing Commander
The moderation of comments is automated and not cleared manually by malayalam.indianexpress.com