Narendra Modi biopic: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒമംഗ് കുമാര്‍ ഒരുക്കിയ ‘പി എം നരേന്ദ്ര മോദി’ മേയ് 24 ന് റിലീസിനെത്തും. ഏപ്രിൽ 11 നായിരുന്നു മുൻപ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പിനു മുൻപ് ചിത്രം റിലീസ് ചെയ്യുന്നതിന് എതിരെ കോൺഗ്രസ് പ്രവർത്തകർ അമൻ പൻവാർ സമർപ്പിച്ച ഹർജിയാണ് ചിത്രത്തിന്റെ റിലീസ് വൈകാൻ കാരണമായത്.
Biopic 'PM Narendra Modi' will be released on 24th May 2019. pic.twitter.com/HStRYBxMs6
— ANI (@ANI) May 3, 2019
തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കണമെന്നും ചിത്രം തിരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിക്കുന്നുവെന്നും ചൂണ്ടികാണിച്ചായിരുന്നു അമൻ പൻവാർ ഹർജി സമർപ്പിച്ചത്. എന്നാൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി തലവനായ ബെഞ്ചാണ് റിലീസ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിയിരുന്നു. അതിനു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ സിനിമയുടെ റിലീസ് തടഞ്ഞു മുന്നോട്ട് വരികയായിരുന്നു.
തിരഞ്ഞെടുപ്പ് കഴിയും വരെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. അതോടെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് ചിത്രം തിയറ്ററുകളിലെത്തിക്കാനുള്ള അണിയറ പ്രവർത്തകരുടെ നീക്കത്തിന് തിരിച്ചടിയാവുകയായിരുന്നു.
‘മേരി കോം’, ‘സരബ്ജിത്ത്’ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ഒമംഗ് കുമാറിന്റെ ഈ ചിത്രം മലയാളം അടക്കം 23 ഭാഷകളില്‍ റീലിസ് ചെയ്യും. ‘രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ്‌ലൈന്‍. പരേഷ് റാവലായിരിക്കും ചിത്രത്തില്‍ മോദിയെ അവതരിപ്പിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നറുക്ക് വീണത് വിവേക് ഒബ്‌റോയിക്ക് ആയിരുന്നു.
ബോമന്‍ ഇറാനി, ദര്‍ശന്‍ കുമാര്‍, സറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണന്‍, ബര്‍ഖ ബിഷ്ട് സെന്‍ഗുപ്ത, അക്ഷത് ആര്‍ സലൂജ, അന്‍ജന്‍ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യാതിന്‍ കാര്യേക്കര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
Read more: PM Narendra Modi biopic: നരേന്ദ്ര മോദിയായി വിവേക് ഒബ്‌റോയ്: ചിത്രങ്ങൾ കാണാം
‘ഞാന്‍ ഭാഗ്യവാനാണ്. ഇന്നെനിക്ക് 16 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള എന്റെ ‘കമ്പനി’ ഡെയ്‌സ് ഓര്‍മ്മ വരുന്നു. അന്നത്തെ അതേ ആവേശവും ഉന്മേഷത്തിലുമാണ് ഞാന്‍. ഏതു നടന്റെ ജീവിതത്തിലേയും ഏറ്റവും സുപ്രധാനമായൊരു റോളാണിത്. ഈ യാത്രയ്ക്ക് അവസാനം ഞാന്‍ കൂടുതല്‍ മികച്ച നടനും കൂടുതല്‍ നല്ല മനുഷ്യനുമായി തീരണമേയെന്നാണ് എന്നാണ് പ്രാര്‍ത്ഥന. വ്യക്തി പ്രഭാവം കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ലോകത്തിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന നേതാക്കളില്‍ ഒരാളാണ് നരേന്ദ്ര ഭായ്. അദ്ദേഹത്തിന്റെ ജീവിതം സ്‌ക്രീനില്‍ അവതരിപ്പിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. ഈ അവിശ്വസനീയമായ യാത്ര പൂര്‍ത്തിയാക്കാന്‍ എനിക്ക് താങ്കളുടെ അനുഗ്രഹം വേണം,” ചിത്രത്തിന്റെ പോസ്റ്റര്‍ ലോഞ്ചിന്റെ വേളയില്‍ വിവേക് ഒബ്‌റോയ് പറഞ്ഞ വാക്കുകളാണിത്.
Vivek Anand Oberoi's different looks in the biopic #PMNarendraModi… Directed by Omung Kumar… Produced by Sandip Ssingh, Suresh Oberoi and Anand Pandit… 12 April 2019 release. pic.twitter.com/lkIMrbBhJT
— taran adarsh (@taran_adarsh) March 18, 2019
ചിത്രത്തിലെ വിവേക് ഒബ്റോയിയുടെ ലുക്ക് ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ചിത്രത്തിൽ നരേന്ദ്രമോദിയുടെ അമ്മയായി എത്തുന്നത് മുതിർന്ന നടി സറീന വഹാബ് ആണ്. അതേസമയം ടെലിവിഷൻ താരം ബർഖ ബിഷ്ടാണ് ചിത്രത്തിൽ മോദിയുടെ ഭാര്യ യെശോദാ ബെന്നിന്റെ വേഷത്തിലെത്തുന്നത്. “ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ വേഷം ചെയ്യാൻ സാധിക്കുന്നത് ഒരു ആദരവായി കാണുന്നു. ഞാനിതുവരെ ചെയ്ത കഥാപാത്രങ്ങളിൽ ഏറെ സ്പെഷൽ ആയൊരു കഥാപാത്രമാണിത്. പ്രേക്ഷകർക്കും ഇഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,” എന്നാണ് തന്റെ കഥാപാത്രത്തെ കുറിച്ച് സറീന വഹാബ് പ്രതികരിച്ചത്.