scorecardresearch
Latest News

ഇവരാണ് ‘പി എം നരേന്ദ്ര മോദി’യിലെ താരങ്ങൾ

ചിത്രത്തിന്റെ കൃത്യമായ റിലീസ് തിയ്യതി ഇതുവരെ പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിലും ഇലക്ഷനു മുൻപായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ

ഇവരാണ് ‘പി എം നരേന്ദ്ര മോദി’യിലെ താരങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ‘പി.എം. നരേന്ദ്ര മോദി’ എന്ന ചിത്രത്തിന്റെ താരനിർണയം പൂർത്തിയായി. വിവേക് ഒബ്റോയ് നരേന്ദ്ര മോദിയായി അഭിനയിക്കുന്ന ചിത്രത്തിൽ ബോമൻ ഇറാനി, ദർശൻ കുമാർ, സറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണൻ, ബർഖ ബിഷ്ട് സെൻഗുപ്ത, അക്ഷത് ആർ സലൂജ, അൻജൻ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യാതിൻ കാര്യേക്കർ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ കൃത്യമായ റിലീസ് തിയ്യതി ഇതുവരെ പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിലും ഇലക്ഷനു മുൻപായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

“ഏറെ അനുഭവപരിചയവും പ്രതിഭയുമുളള കൃത്യമായൊരു താരനിരയെ തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ചിത്രത്തിനു വേണ്ടി ലഭിച്ചിരിക്കുന്നത്, “ചിത്രത്തിന്റെ നിർമ്മാതാവായ സന്ദീപ് സിംഗ് പറയുന്നു. പ്രതിഭാധനരായ ഈ താരങ്ങൾക്കൊപ്പം വർക്ക് ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും സന്ദീപ് സിംഗ് പറഞ്ഞു.

‘മേരികോം’, ‘സരബ്ജിത്ത്’ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ഓമങ്ങ് കുമാറാണ് ഈ ബയോപിക് ചിത്രം സംവിധാനം ചെയ്യുക. ആദ്യഭാഗങ്ങൾ ഗുജറാത്തിലാണ് ഷൂട്ട് ചെയ്യുക. “ഞാൻ ഭാഗ്യവാനാണ്. ഇന്നെനിക്ക് 16 വർഷങ്ങൾക്കു മുൻപുള്ള എന്റെ ‘കമ്പനി’ ഡെയ്സ് ഓർമ്മ വരുന്നു. അന്നത്തെ അതേ ആവേശവും ഉന്മേഷത്തിലുമാണ് ഞാൻ. ഏതു നടന്റെ ജീവിതത്തിലേയും ഏറ്റവും സുപ്രധാനമായൊരു റോളാണിത്. ഈ യാത്രയ്ക്ക് അവസാനം ഞാൻ കൂടുതൽ മികച്ച നടനും കൂടുതൽ നല്ല മനുഷ്യനുമായി തീരണമേയെന്നാണ് എന്നാണ് പ്രാർത്ഥന. വ്യക്തി പ്രരഭാവം കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും ലോകത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന നേതാക്കളിൽ ഒരാളാണ് നരേന്ദ്ര ഭായ്. അദ്ദേഹത്തിന്റെ ജീവിതം സ്ക്രീനിൽ അവതരിപ്പിക്കുക എന്നത് റെ വെല്ലുവിളി നിറഞ്ഞ കാര്മാണ്. ഈ അവിശ്വസനീയമായ യാത്ര പൂർത്തിയാക്കാൻ എനിക്ക് താങ്കളുടെ അനുഗ്രഹം വേണം,” ചിത്രത്തിന്റെ പോസ്റ്റർ ലോഞ്ചിന്റെ വേളയിൽ വിവേക് ഒബ്റോയ് പറഞ്ഞ വാക്കുകളാണിത്.

Read more: മോദി ആവാന്‍ ശ്രമിച്ച് വിവേക് ഒബ്‍റോയി; ചിത്രം ഒരുങ്ങുന്നത് മലയാളത്തിലടക്കം 23 ഭാഷകളില്‍

മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് മലയാളത്തിലടക്കം 23 ഭാഷകളിലായി ‘പി.എം. നരേന്ദ്ര മോദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ‘എന്റെ രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. മോദി ഭരണത്തെ വെള്ള പൂശാനുള്ള ബി.ജെ.പി ശ്രമമാണ് പുതിയ സിനിമയെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പരക്കെയുള്ള ആക്ഷേപം. ഓമുങ് കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനായി കഴിഞ്ഞ 2 വര്‍ഷമായി അണിയറയില്‍ ശ്രമം നടന്നു കൊണ്ടിരിക്കുകയായിരുന്നു. പരേഷ് റാവലായിരിക്കും ചിത്രത്തില്‍ മോദിയെ അവതരിപ്പിക്കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ നറുക്ക് വീണത് വിവേക് ഒബ്റോയിക്ക് ആണ്.

Read more: നരേന്ദ്രമോദിയായി വിവേക് ഒബ്രോയി വേഷമിടുമെന്ന്; ‘അച്ഛേ ദിന്‍’ ആഘോഷിച്ച് ട്രോളന്മാര്‍

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Pm narendra modi biopic complete cast vivek oberoi