scorecardresearch

പ്ലസ് ടുവിലെ പ്രണയം പൊട്ടി, കോളേജിലും പാളി, ഒടുവിൽ മൂന്നാമത്തെ പെൺകുട്ടിയെ കെട്ടി, എന്നോട് 'പ്രേമം' കഥ പറഞ്ഞതിങ്ങനെ: നിവിൻ പോളി

മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച 'പ്രേമം' എന്ന ചിത്രത്തിന്റെ കഥ അൽഫോൺസ് പുത്രൻ ആദ്യമായി നിവിൻ പോളിയോട് പറഞ്ഞത് ഏറെ ലളിതമായാണ്. ആ രസകരമായ ഓർമ്മകൾ പങ്കുവെക്കുകയാണ് നിവിൻ പോളി

മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച 'പ്രേമം' എന്ന ചിത്രത്തിന്റെ കഥ അൽഫോൺസ് പുത്രൻ ആദ്യമായി നിവിൻ പോളിയോട് പറഞ്ഞത് ഏറെ ലളിതമായാണ്. ആ രസകരമായ ഓർമ്മകൾ പങ്കുവെക്കുകയാണ് നിവിൻ പോളി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nivin Pauly

മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ നിവിൻ പോളി ചിത്രം 'പ്രേമം' ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. അൽഫോൺസ് പുത്രൻ എന്ന സംവിധായകന്റെ മാന്ത്രികത കേരളത്തിലുടനീളം ഒരു 'പ്രേമം' തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ജോർജ് എന്ന നായകന്റെ ജീവിതത്തിലെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. പ്ലസ് ടുവിലെ മേരിയോടുള്ള പ്രണയവും, കോളേജിലെ മലർ മിസ്സുമായുള്ള വികാരനിർഭരമായ ബന്ധവും, ഒടുവിൽ സെലിനിലൂടെ വിവാഹത്തിൽ എത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Advertisment

Also Read: കരയുന്ന ആൺകുട്ടികൾ; വിനീതിന്റെയും ധ്യാനിന്റെയും കണ്ണീർ ഒരു ഓർമ്മപ്പെടുത്തലാണ്!

എന്നാൽ, ഈ സിനിമയുടെ വൺലൈൻ അൽഫോൺസ് പുത്രൻ ആദ്യമായി നിവിൻ പോളിയോട് പറഞ്ഞത് തികച്ചും ലളിതമായായിരുന്നു. ആ ഓർമ്മകൾ നിവിൻ തന്നെ അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കുവെച്ചു. 

Also Read: ബോളിവുഡ് താരറാണിമാർ ഒരേ ഫ്രെയിമിൽ; വൈറലായി ചിത്രം

"ഞാൻ ഒരു പടം പ്ലാൻ ചെയ്യുന്നുണ്ട്" എന്ന് അൽഫോൺസ് പറഞ്ഞപ്പോൾ "കഥയെന്താ?" എന്ന് നിവിൻ ചോദിച്ചു. അൽഫോൺസിന്റെ മറുപടി ഇങ്ങനെയായിരുന്നു: "അതായത്, പ്ലസ് ടുവിൽ പഠിക്കുന്ന പയ്യന് ഒരു പ്രണയമുണ്ടായിരുന്നു, അത് പൊട്ടി. അങ്ങനെ കോളേജിൽ പോയപ്പോൾ അവിടെയും ഒരു പ്രണയമുണ്ടായി, അതും നടന്നില്ല. പിന്നെ മൂന്നാമതൊരു പെൺകുട്ടിയെ കണ്ട് കല്യാണം കഴിച്ചു. ഇതാണ് കഥ." പേളി മാണി ഷോയിൽ സംസാരിക്കുകയായിരുന്നു നിവിൻ പോളി. 

Also Read: ഉണ്ണിയും ഗാഥയും അന്നും ഇന്നും; വൈറലായി ചിത്രം

ഈ ലളിതമായ വിവരണം കേട്ട നിവിൻ, "അളിയാ വൻ വെറൈറ്റി കഥ, ഇങ്ങനത്തെ ഒരു കഥ ഞാൻ ഇതുവരെ കേട്ടിട്ടില്ല" എന്ന് അൽഫോൺസിനെ കളിയാക്കി പറഞ്ഞു. ഉടനെ വന്ന മറുപടി ഇതായിരുന്നു: "ഇതാണ് അതിന്റെ പരിപാടി. നിനക്കറിയാലോ, എനിക്ക് കഥയൊന്നും അത്ര നന്നായി പറയാൻ അറിയില്ലെന്ന്." കഥ പറയുന്നതിലെ ലാളിത്യമല്ല, അത് സ്ക്രീനിലെത്തിക്കുന്നതിലെ ക്രാഫ്റ്റാണ് വിജയമെന്ന് അൽഫോൺസ് പിന്നീട് തെളിയിച്ചു.

2015-ൽ പുറത്തിറങ്ങിയ 'പ്രേമം' 175 ദിവസത്തോളം തിയേറ്ററുകളിൽ തകർത്തോടി. ഏകദേശം 73 കോടി രൂപ കളക്ഷൻ നേടിയ ചിത്രം പിന്നീട് തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. രാജേഷ് മുരുകേശൻ ഒരുക്കിയ ഗാനങ്ങളും അൻവർ റഷീദിന്റെ നിർമ്മാണവും ഈ ചിത്രത്തിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു. മലയാള സിനിമയിലെ 'കോളേജ് പ്രണയ' സങ്കൽപ്പങ്ങളെ തന്നെ മാറ്റിമറിച്ച ഈ ചിത്രം ഇന്നും നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്.

Also Read: റിലീസിന് മുൻപേ 3 ദേശീയ പുരസ്കാരങ്ങൾ; എന്നിട്ടും ആ മോഹൻലാൽ- പ്രിയദർശൻ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു

Nivin Pauly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: