scorecardresearch

'അച്ഛനെ തെറ്റായി വായിച്ചെടുക്കരുത്'; അഭ്യര്‍ത്ഥനയുമായി രാജാറാമിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ്

സിനിമയിലും ടെലിവിഷനിലും വളരെ വിജയകരമായ കരിയര്‍ അല്ല അച്ഛന് ഉണ്ടായിരുന്നതെങ്കിലും അദ്ദേഹത്തെ തീര്‍ത്തും അറിയപ്പെടാത്തവനായി ചിത്രീകരിക്കരുതെന്നും ഇത് വേദനിപ്പിക്കുന്നതായും സൗഭാഗ്യ

സിനിമയിലും ടെലിവിഷനിലും വളരെ വിജയകരമായ കരിയര്‍ അല്ല അച്ഛന് ഉണ്ടായിരുന്നതെങ്കിലും അദ്ദേഹത്തെ തീര്‍ത്തും അറിയപ്പെടാത്തവനായി ചിത്രീകരിക്കരുതെന്നും ഇത് വേദനിപ്പിക്കുന്നതായും സൗഭാഗ്യ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'അച്ഛനെ തെറ്റായി വായിച്ചെടുക്കരുത്'; അഭ്യര്‍ത്ഥനയുമായി രാജാറാമിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ്

കൊച്ചി: നടിയും നര്‍ത്തകയും അവതാരകയുമായ താരാ കല്യാണിന്റെ ഭര്‍ത്താവും സിനിമാ-സീരിയല്‍ അഭിനേതാവുമായ രാജാറാമിന്റെ മരണത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മകള്‍ സൗഭാഗ്യ വെങ്കിടേഷ്. പിതാവ് മരിച്ചത് ഡെങ്കിപ്പനി ബാധിച്ചല്ലെന്നും വിറയല്‍ പനി ബാധിച്ചാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും സൗഭാഗ്യ ഫെയ്സ്ബുക് കുറിപ്പില്‍ പറയുന്നു.

Advertisment

ആശുപത്രിയില്‍ വെച്ച് നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും എന്നാല്‍ സെപ്റ്റിസീമിയ എന്ന അവസ്ഥയാണ് നില ഗുരുതരമാക്കിയതെന്നും സൗഭാഗ്യ പറഞ്ഞു. "ഇത് അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതിലേക്ക് നയിച്ചു. ഒമ്പത് ദിവസമാണ് അദ്ദേഹം ആശുപത്രിയില്‍ കിടന്നത്. ദയവ് ചെയ്ത് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്", സൗഭാഗ്യ അഭ്യര്‍ത്ഥിച്ചു.

സിനിമയിലും ടെലിവിഷനിലും വളരെ വിജയകരമായ കരിയര്‍ അല്ല അച്ഛന് ഉണ്ടായിരുന്നതെങ്കിലും അദ്ദേഹത്തെ തീര്‍ത്തും അറിയപ്പെടാത്തവനായി ചിത്രീകരിക്കരുതെന്നും ഇത് വേദനിപ്പിക്കുന്നതായും സൗഭാഗ്യ പറഞ്ഞു. "മനോരമ വിഷന്റെ ആദ്യ സംരംഭമായ "ദേശാടനപക്ഷികള്‍" എന്ന സീരിയലില്‍ അദ്ദേഹമായിരുന്നു നായകന്‍. ദൂരദര്‍ശനിലെ 'നിഴല്‍യുദ്ധം' എന്ന സീരിയലില്‍ നായകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഇരുപതോളം പരമ്പരകളില്‍ നായകനായിട്ട് അഭിനയിച്ചിട്ടുണ്ട്. ഇത് പറയുമ്പോള്‍ എനിക്ക് അഭിമാനമാണ് തോന്നുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ അത്തരത്തിലല്ല റിപ്പോര്‍ട്ട് ചെയ്തതെന്നും സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു.

തെറ്റായ വാര്‍ത്തകള്‍ തന്റെ പിതാവിനെ അവമതിക്കുന്നതാണെന്നും സൗഭാഗ്യ പറഞ്ഞു. എല്ലാത്തിനുമുപരി രാജാറാം നല്ലൊര മനുഷ്യനും അച്ചനും ഭര്‍ത്താവും ആയിരുന്നുവെന്നും പറഞ്ഞാണ് സൗഭാഗ്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Advertisment

സൗഭാഗ്യയ്ക്ക് പിന്തുണ അറിയിച്ചും ആശ്വസിപ്പിച്ചും സീരിയല്‍- സിനിമാ രംഗത്തെയും സാമൂഹ്യരംഗത്തെയും പ്രമുഖര്‍ പ്രതികരിച്ചിട്ടുണ്ട്. സോന നായര്‍, ചന്ദ്രാ ലക്ഷ്മണ്‍, അമ്പിളി ദേവി, ആശാ അരവിന്ദ്, സന്തോഷ് പണ്ഡിറ്റ് എന്നിവരും കുറിപ്പിന് കീഴെ പ്രതികരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് രാജാറാം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അഭിനേതാവ്, നര്‍ത്തകന്‍, നൃത്തസംവിധായകന്‍,ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന വ്യക്തിയാണ് രാജാറാം.

Death Thara Kalyan Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: