ഗായിക കല്യാണി മേനോൻ അന്തരിച്ചു

സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ മകനാണ്

Kalyani Menon, singer Kalyani Menon, Kalyani Menon film songs, Kalyani Menon songs, Kalyani Menon son, Rajeev Menon, കല്യാണി മേനോൻ, രാജീവ് മേനോൻ

ചെന്നൈ: പ്രശസ്ത ഗായിക കല്യാണി മേനോൻ അന്തരിച്ചു. 70 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്.

സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ, ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഉദ്യോഗസ്ഥന്‍ കരുണ്‍ മേനോന്‍ എന്നിവർ മക്കളാണ്.

ഋതുഭേദ കല്‍പന ചാരുത നല്‍കിയ (മംഗളം നേരുന്നു), പവനരച്ചെഴുതുന്നു (വിയറ്റ്നാം കോളനി) എന്നിവയാണ് മലയാളത്തിൽ കല്യാണി മേനോൻ പാടിയ പ്രശസ്ത ഗാനങ്ങൾ. മുത്തു, കാതലന്‍, അലൈപായുതേ തുടങ്ങിയ സിനിമകളില്‍ എ.ആര്‍. റഹ്മാന്റെ സംഗീതത്തിലൊരുങ്ങിയ പാട്ടുകളും കല്യാണി മേനോനെ പ്രശസ്തയാക്കി.

കല്യാണി മേനോനും സുജാതയും ചേർന്ന് പാടിയ ‘ശ്യാമ സുന്ദര കേരകേദാര ഭൂമി’ എന്ന് തുടങ്ങുന്ന ഗാനം ഏറെ ജനപ്രീതി നേടിയിരുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാര ജേതാവ് കൂടിയാണ് കല്യാണി മേനോൻ.

Read more: രാജീവ്‌ മേനോന്റെ നാല് ലക്ഷമില്ലായിരുന്നെങ്കില്‍ ഇന്നത്തെ ‘തല’ അജിത്‌ ഉണ്ടാകുമായിരുന്നില്ല

ഗായിക കല്യാണി മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചലച്ചിത്ര സംഗീത രംഗത്ത് സജീവ സാനിധ്യമായിരുന്നു കല്യാണി. മലയാളത്തിലും തമിഴിലും അവർ പാടിയ ഗാനങ്ങൾ ആസ്വാദക മനസ്സിൽ എന്നും തങ്ങി നിൽക്കുന്നതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Playback singer kalyani menon passes away

Next Story
ഞാനും എന്റെ ഫ്രണ്ടുമെന്ന് നസ്രിയ; ചിത്രങ്ങൾ പകർത്തി ഫർഹാൻNazriya Nazim, നസ്രിയ നസീം, Nazriya Nazim photos, Nazriya Nazim latest photos, Fahad Faazil, Nazriya fahadh, നസ്രിയ ഫഹദ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express