കൊച്ചി: പ്രണവ് മോഹൻലാൽ നായകനായ സിനിമ ആദിയുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്സാണ് സിനിമയുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ റിലീസ് ചെയ്തത്.

ജനുവരി 26 ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളിൽ മികച്ച കളക്ഷൻ നേടി മുന്നേറുന്നതിനിടെയാണ് ഈ കനത്ത തിരിച്ചടി. പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ആദ്യ ചിത്രമെന്ന നിലയിൽ മികച്ച സ്വീകരണമാണ് സിനിമ പ്രേമികൾ ആദിക്ക് നൽകിയത്.

ജീത്തു ജോസഫ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണവും വിതരണവും ആന്റണി പെരുമ്പാവൂരിന്‍റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസ്, മാക്സ് ലാബ് എന്നിവയാണ് നിർവ്വഹിച്ചത്.

 

അതേസമയം ചിത്രത്തിന്റെ വ്യാജൻ റിലീസ് ചെയ്ത സംഭവത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ