നീരജ് മാധവ് ആദ്യമായി നായകനാവുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവന്നു. ഡൊവിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റീബാ ജോണാണ് നായിക. അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സുധി കോപ്പ, നാരായണന്‍കുട്ടി, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, സാജന്‍ പള്ളുരുത്തി, ഋഷികുമാര്‍, ശ്രീനാഥ്, സേതുലക്ഷ്മി, തെസ്നിഖാന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗാനങ്ങള്‍: സന്തോഷ് വര്‍മ, ഹരിനാരായണന്‍. സംഗീതം: ബിജിപാല്‍. ഛായാഗ്രഹണം: വി കെ പവന്‍. ഐശ്വര്യാസ്നേഹാ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്നാണ് നിര്‍മാണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ