മലയാള സീരിയലുകളുടെ നടപ്പുരീതികളില്‍ നിന്നും മാറി നടക്കുന്ന പരമ്പരയാണ് ‘ഉപ്പും മുളകും’. നാട്ടില്‍ നടക്കുന്ന വിഷയങ്ങളൊക്കെ എപ്പിസോഡുകളായി മാറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇന്ന് കേരളം മഴക്കെടുതിയില്‍ വലയുമ്പോള്‍, കേരളത്തെ ദുരിതക്കയത്തില്‍ നിന്നും കരകയറ്റാന്‍ സഹായിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയാണ് ‘ഉപ്പും മുളകും’ ടീമും

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി ഒരു എപ്പിസോഡ് നീക്കി വെച്ചിരിക്കുകയാണ് ഫ്ളവേഴസ് ചാനലിലെ ഉപ്പു മുളകും പരിപാടി. പിന്നാലെ അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി. പരിപാടിയുടെ ശില്‍പ്പികളെയാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ചത്.

‘നാടിന്റെ അതിജീവനത്തിന് സഹായം പകരാന്‍ മാധ്യമങ്ങളും രംഗത്തു വരുന്നുണ്ട്. ഫ്ലവേഴ്സ് ചാനലിലെ ‘ഉപ്പും മുളകും’ എന്ന പരിപാടിയുടെ ഒരു എപ്പിസോഡ് നാടിന്റെ ദുരിതാശ്വാസത്തിന് സഹായകമാകും വിധം നീക്കിവെച്ചത് സ്വാഗതാര്‍ഹമാണ്. അതിന്റെ ശില്‍പികളെ അഭിനന്ദിക്കുന്നു.’ എന്നായിരുന്നു മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രളയം സൃഷ്ടിച്ച ദുരിതത്തെ അതിജീവിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് എത്ര ചെറിയ സംഭാവനയും ചെറുതല്ല; എത്ര വലിയ സംഭാവനയും വലുതല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തു നിന്നും ലഭിക്കുന്ന സംഭാവനകള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയുള്ള ജനങ്ങളുടെ പ്രതികരണമാണ്. നാടിന്റെ അതിജീവനത്തിന് സഹായം പകരാന്‍ മാധ്യമങ്ങളും രംഗത്തു വരുന്നുണ്ട്. ഫ്ലവേഴ്സ് ചാനലിലെ ‘ഉപ്പും മുളകും’ എന്ന പരിപാടിയുടെ ഒരു എപ്പിസോഡ് നാടിന്റെ ദുരിതാശ്വാസത്തിന് സഹായകമാകും വിധം നീക്കിവെച്ചത് സ്വാഗതാര്‍ഹമാണ്. അതിന്റെ ശില്‍പികളെ അഭിനന്ദിക്കുന്നു.

Read Here: Uppum Mulakum: പാറുക്കുട്ടിക്ക് ഫോൺ ദയവുചെയ്ത് ഇപ്പോഴേ കൊടുക്കരുത്; ആരാധകന്റെ അഭ്യർത്ഥന

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook