പട്ടു സാരിയുടുത്ത് പൊട്ട് തൊട്ട് നില്‍ക്കുന്ന കീര്‍ത്തിയുടെ ചിത്രം കണ്ടപ്പോള്‍ ആരാധകര്‍ തീരുമാനിച്ചു. ഇത് മഹാനതിയിലെ സാവിത്രി തന്നെ. മുന്‍ കാല ചലച്ചിത്ര നടി സാവിത്രിയുടെ ജീവിതം പറയുന്ന മഹാനതിയില്‍ സാവിത്രിയായി കീര്‍ത്തി സുരേഷ് എത്തുമ്പോള്‍ ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു.

കീര്‍ത്തി സുരേഷ്

ആ സിനിമയിലെ സ്റ്റില്‍ എന്ന രീതിയിലാണ് കീര്‍ത്തിയുടെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

എന്നാല്‍ ഇത് മഹാനതിയിലെ രംഗം അല്ല എന്നും, ഒരു വസ്ത്ര വ്യാപാര കടയുടെ പരസ്യത്തിലെയാണെന്നും കീര്‍ത്തി ട്വിറ്ററില്‍ കുറിച്ചു. മഹാനതി വരാനിരിക്കുന്നതേയുള്ളൂ എന്നും.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന മഹാനതി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്യാനാണ് പദ്ധതി. സാമന്ത, വിജയ ദേവരകൊണ്ട തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ‘നടിഗൈ തിലകം’ എന്നാണു തമിഴില്‍ ചിത്രത്തിന്‍റെ പേര്.

സിനിമയിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ലുക്ക്‌, ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്തിരുന്നു.

ജെമിനി ഗണേശനായി ദുല്‍ഖര്‍

‘ഇങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ ധൈര്യം കാണിച്ച ദുല്‍ഖറിനെ അഭിനന്ദിക്കാതെ വയ്യ. ഇമേജും മാര്‍ക്കെറ്റുമൊക്കെ നോക്കി കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന നടീനടന്മാരുടെ ഇടയില്‍ കഥാപാത്രത്തെക്കാളേറെ കഥയ്ക്ക്‌ പ്രാധാന്യം കൊടുക്കുന്ന ആളാണ് ദുല്‍ഖര്‍’, സംവിധായകന്‍ നാഗ് പറഞ്ഞു.

‘ദുല്‍ഖര്‍ ഷൂട്ട്‌ ചെയ്ത ആദ്യ രംഗം തന്നെ വളരെ നീണ്ട ഡയലോഗ് ഉള്ളതായിരുന്നു. ഒറ്റ ടേക്കില്‍ തന്നെ അയാള്‍ അത് പൂര്‍ത്തിയാക്കിയപ്പോള്‍ എല്ലാവരും അത്ഭുതപെട്ട് പോയി. അവിടെയുണ്ടായിരുന്നവര്‍ മുഴുവന്‍ അന്ന് ദുല്‍ഖറിന് വേണ്ടി കൈയ്യടിച്ചു.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ