ഒരു കാലത്ത് മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാറുകള്‍ എന്നു പറയുമ്പോള്‍ മൂന്നുപേരുടെ മുഖമായിരുന്നു മനസില്‍ വരാറ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി. താര രാജാക്കന്മാര്‍ എന്ന് നമ്മളവരെ വിളിച്ചു. കാലം പോകെ സൂപ്പര്‍താരങ്ങളുടെ മക്കളും സിനിമയിലെത്തി. അവരെ താരപുത്രന്മാർ എന്നും വിളിച്ചു.

A post shared by ᎢᎬᎪᎷ ᎷΟᎻᎪNᏞᎪᏞ (@team.mohanlal) on

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ മലയാളികളുടെ കുഞ്ഞിക്കയായി. ബാലതാരമായി സിനിമയിലെത്തിയ പ്രണവ് മോഹന്‍ലാല്‍ സംവിധാന സഹായിയായി. പ്രണവ് നായകനായുള്ള ആദ്യ ചിത്രം ‘ആദി’ അണിയറയില്‍ ഒരുങ്ങുന്നു. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ‘മുദ്ദുഗൗ’ എന്ന ചിത്രത്തില്‍ അഭിനയിച്ച് തന്റെ അടുത്ത സിനിമയ്ക്കായുള്ള തയാറെടുപ്പിലാണ്.

#mohanlal #lalettan #malayalammovie #pranavmohanlal

A post shared by Our Lalettan (@our_lalettan) on

ഗോകുലും പ്രണവും ഒരുമിച്ചെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ഇരുവരും ഒന്നിച്ചുള്ള സിനിമയും പ്രേക്ഷകര്‍ പ്രതീഷിക്കുന്നുണ്ടെന്ന് ചിത്രങ്ങള്‍ക്കു താഴെ വന്ന് കമന്റുകളില്‍ നിന്നു വ്യക്തമാണ്. സാഗര്‍ ഏലിയാസ് ജാക്കിയില്‍ മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ചതു പോലെ.

#candid

A post shared by Pranav Mohanlal (@its.pranavmohanlal) on