തെലുഗ് താരം നാഗചൈതന്യയും നടി സമന്തയും തമ്മിലുളള വിവാഹം വന്‍ ആര്‍ഭാടത്തോടെ വെളളിയാഴ്ച്ച ഗോവയില്‍ വെച്ച് നടന്നു. കുടുംബത്തിന്റേയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ഹിന്ദു ആചാരപ്രകാരമാണ് ഇവര്‍ വിവാഹിതരായത്.
രണ്ട് വര്‍ഷത്തോളമുളള പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹജീവിതത്തിലേക്ക് കടന്നത്.

വെളുത്ത ജുബ്ബ അണിഞ്ഞാണ് നാഗചൈതന്യ ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. നാഗചൈതന്യയുടെ മുത്തശ്ശിയുടെ ക്രീം നിറത്തിലുളള സാരിയിലാണ് സാമന്ത ചടങ്ങിനെത്തിയത്.

നാഗചൈതന്യയുടെ പിതാവും തെലുഗിലെ സൂപ്പര്‍താരവുമായ നാഗാര്‍ജുന വിവാഹച്ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ടോളിവുഡ് ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നുളള നിരവധി താരങ്ങളും ഇവരുടെ കുടുംബാംഗങ്ങളും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.

ദഗുബതി കുടുംബം, വെങ്കടേഷ്, സുരേഷ് ബാബു, എന്നിവരുടെ കുടുംബവും രാഹുല്‍ രവീന്ദ്രന്‍, വെണ്ണല കിശോര്‍, സുശാന്ത്, അദിവി സേഷ് എന്നീ താരങ്ങളും ചടങ്ങിനെത്തി. ഇന്ന് വൈകുന്നേരം ക്രിസ്തീയ ചടങ്ങുകള്‍ പ്രകാരവും വിവാഹം നടക്കും. തുടര്‍ന്ന് ഇന്‍ഡസ്ട്രിയില്‍ നിന്നുളള സുഹൃത്തുക്കള്‍ക്ക് ഗംഭീര വിവാഹസത്കാരവും ഒരുക്കിയിട്ടുണ്ട്.

A post shared by samantha ruth prabhu (@samantharuthprabhuofficiall) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ