പ്രശസ്ത ബോളിവുഡ് താരം ഇഷാ ഡിയോളിന്റെ വിവാഹവും ഗര്‍ഭകാലവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എന്നും വാര്‍ത്തകളായിരുന്നു. ഇഷാ ഡിയോളിന്റെ ബേബി ഷവര്‍ ഫോട്ടോസും ആരാധകര്‍ക്കിടയില്‍ വൈറല്‍ ആയിരുന്നു. പുതിയ വാര്‍ത്ത ഇഷയുടെ ഗര്‍ഭകാല വിവാഹമാണ്.

ബേബി ഷവറിന്റെ ഭാഗമായി നിറവയറുമായി ഇഷ വീണ്ടും വിവാഹത്തിനൊരുങ്ങി. ഭര്‍ത്താവ് ഭരത് ടക്താനി തന്നെയാണ് വരന്‍. സിന്ധി ആചാരപ്രകാരമായിരുന്നു ഇഷയുടെ ഗര്‍ഭകാല വിവാഹം. ബോളിവുഡ് താരസുന്ദരി ഹേമാ മാലിനിയുടേയും, നടന്‍ ധര്‍മ്മേന്ദ്രയുടേയും മകള്‍ കൂടിയാണ് ഇഷ ഡിയോള്‍.

വധുവായ പെണ്‍കുട്ടിയെ അച്ഛന്റെ മടിയില്‍ നിന്ന് കന്യാദാനം ചെയ്ത് ഭര്‍ത്താവിന്റെ മടിയിലേക്ക് മാറ്റുന്നതാണ് ഈ ചടങ്ങ്. ഗോത്ത് ബാരിയെന്ന പേരിലാണ് ചടങ്ങ് അറിയപ്പെടുന്നത്.

ചുവപ്പും റോസും ഇടകലര്‍ന്ന നിരവധി ലെയറുകളുള്ള അനാര്‍ക്കലിയായിരുന്നു ഇഷയുടെ വിവാഹ വേഷം. പ്രശസ്ത ഡിസൈനര്‍ നീത ലുല്ലയാണ് ഇഷയ്ക്കായി വിവാഹ വസ്ത്രങ്ങള്‍ ഒരുക്കിയത്.

Esha Deol, Bharat Takhtani

Godh bharai for my darling @imeshadeol ! May the universe conspire to bless our babieeeeeees always!! #preggerbesties #bumpbuddies #bff

A post shared by Shilarna Vaze aka Chef Chinu (@chefchinugaiagourmet) on

So happy! Finally the moment has arrived! #godhbharai #celebrations #eshadeol

A post shared by Esha Deol (@iameshadeol) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ