റിതേഷ് ബത്ര സംവിധാനം ചെയ്യുന്ന ‘ഫോട്ടോഗ്രാഫ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാസുദ്ദീന്‍ സിദ്ധിഖിയും സാന്യമല്ഹോത്രയും ആണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. മുംബൈയില്‍ വെച്ച് കണ്ടുമുട്ടുന്ന രണ്ട് അപരിചിതരുടെ ജീവിതമാണ് ചിത്രം പറയുന്നത്. നവാസുദ്ദീന്‍ ഫോട്ടോഗ്രാഫറായി എത്തുന്ന ചിത്രം പരിചിതമല്ലാത്ത പ്രണയകഥയാണ് പറയുന്നത്.
മുത്തശ്ശിയെ വിവാഹം ചെയ്യേണ്ടി വരുന്ന മുംബൈയിലെ തെരുവ് ഫോട്ടോഗ്രാഫറുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറെ പ്രശംസ കേട്ട ചിത്രമാണ് ഫോട്ടോഗ്രാഫ്. സുണ്ടന്സ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
‘ദി ലഞ്ച് ബോക്സ്’, ‘സെൻസ് ഓഫ് എൻ എൻഡിംഗ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം റിതേഷ് ബത്ര സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഫാറൂക്ക് ജാഫർ, ഗീതാഞ്ജലി കുൽക്കർണി, വിജയ് റാസ്, ജിം സർബ്, ആകാശ് സിൻഹ, സഹർഷ് കുമാർ ശുക്ല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ആമസോൺ സ്റ്റുഡിയോസാണ് നിര്‍മ്മാണം.