scorecardresearch
Latest News

മമ്മൂക്ക ഇത്ര ഉഗ്രൻ ഫോട്ടോഗ്രാഫറായിരുന്നോ; താരം പകർത്തിയ ചിത്രം കണ്ട് അമ്പരന്ന് ആരാധകർ

മമ്മൂട്ടി പകർത്തിയ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്

മമ്മൂക്ക ഇത്ര ഉഗ്രൻ ഫോട്ടോഗ്രാഫറായിരുന്നോ; താരം പകർത്തിയ ചിത്രം കണ്ട് അമ്പരന്ന് ആരാധകർ

വാഹനങ്ങളോടും ടെക്നോളജിയോടും മാത്രമല്ല, ഫോട്ടോഗ്രാഫിയോടും ഏറെ പ്രണയമുള്ള വ്യക്തിയാണ് മമ്മൂട്ടി. താരം പകർത്തിയ പ്രകൃതി ദൃശ്യങ്ങളും സുഹൃത്തുക്കളുടെ ചിത്രങ്ങളുമൊക്കെ മുൻപും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടി പകർത്തിയ ഒരു കൊട്ടാരത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ ഇഷ്ടം കവരുന്നത്.

മെഗാസ്റ്റാർ പകർത്തിയ ചിത്രം മാത്രമല്ല, ഫോട്ടെയെടുക്കുന്ന മമ്മൂട്ടിയുടെ വീഡിയോയും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. ഫോട്ടോഗ്രാഫറും ഫോട്ടോഗ്രാഫും എന്ന ക്യാപ്ഷനോടെ മമ്മൂട്ടി തന്നെയാണ് വീഡിയോ ഷെയർ ചെയ്തത്.

മമ്മൂട്ടി പകർത്തിയ ചിത്രം

Read more: നയൻസിന്റെ ഫോട്ടോഗ്രാഫറായി മമ്മൂട്ടി, ചിരിയടക്കാനാകാതെ താരസുന്ദരി; വീഡിയോ

സിനിമാസുഹൃത്തുക്കളുടെ ഫോട്ടോയെടുക്കുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങൾ മുൻപും പലപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ നാം കണ്ടിട്ടുണ്ട്. അത്തരമൊരു പഴയ വീഡിയോ അടുത്തിടെ വൈറലായിരുന്നു. താരസുന്ദരി നയൻതാരയുടെ ഫോട്ടോഗ്രാഫറുടെ റോളിലാണ് മമ്മൂട്ടി ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

മമ്മൂട്ടിയും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഭാസ്‌കർ ദ റാസ്‌കൽ’ എന്ന സിനിമയുടെ സെറ്റിൽ നിന്നുള്ള വീഡിയോ ആണിത്. സിനിമ സെറ്റിലെ ഇടവേളയിൽ നയൻസിന്റെ ഫോട്ടോ പകർത്തുകയാണ് മമ്മൂട്ടി.

യഥാർത്ഥ ഫോട്ടോഗ്രാഫറെ മാറ്റിനിർത്തിയാണ് മമ്മൂട്ടി ഫോട്ടോഗ്രാഫറുടെ റോൾ കൂടി ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടി ഫോട്ടോ എടുക്കുമ്പോൾ വളരെ കൂളായി പോസ് ചെയ്യുന്ന നയൻസിനെയും വീഡിയോയിൽ കാണാം. ഫോട്ടോയെടുത്ത ശേഷം മമ്മൂട്ടി ക്യാമറ കെെമാറുന്നു. പിന്നീട്, നയൻതാരയ്‌ക്കൊപ്പം നിന്നു ഫോട്ടോയ്‌ക്ക് പോസ് ചെയ്യാനും മമ്മൂട്ടി മറന്നില്ല. മമ്മൂട്ടി തന്റെ അരികിലെത്തി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതുകണ്ട് നയൻസും ചിരിക്കുന്നു.

മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിച്ച ‘ഭാസ്‌കർ ദ റാസ്‌കൽ’ സംവിധാനം ചെയ്‌തത് സിദ്ദിഖ് ആണ്. 2015 ലെ വിഷുവിന് പുറത്തിറങ്ങിയ ചിത്രം ബോക്‌സ്ഓഫീസിൽ വിജയമായിരുന്നു. ബാലതാരങ്ങളായ അനിക, സനൂപ് സന്തോഷ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയിരുന്നു. സിനിമയിലെ ‘ഐ ലവ് യു മമ്മി’ എന്ന ഗാനം യുട്യൂബിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read Also: ‘വേർപിരിയൽ എളുപ്പമായിരുന്നില്ല’; പ്രണയം തകർന്നതിനെ കുറിച്ച് നയൻതാര മനസ് തുറക്കുന്നു

മമ്മൂട്ടി-നയൻതാര ജോഡി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. 2005 ൽ ‘തസ്‌കരവീരൻ’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട്, രാപകൽ, ഭാസ്‌കർ ദ റാസ്‌കൽ, പുതിയ നിയമം എന്നീ ചിത്രങ്ങളിലും മമ്മൂട്ടിക്കൊപ്പം നയൻസ് അഭിനയിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Photograph and the photographer mammootty sharing video