ബോളിവുഡ് സംവിധായകന്‍ നീരജ് വോറ അന്തരിച്ചു

ഫിർ ഹെര ഫെറി എന്ന സിനിമയുടെ സംവിധായകൻ ആയിരുന്നു

മൂംബൈ: ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായിരുന്ന നീരജ് വോറ (54) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിലായിരുന്നു അന്ത്യം. 13 മാസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് കോമയിൽ ആയിരുന്നു അദ്ദേഹം. രാവിലെ 4 മണിയോടെയാണ് അദ്ദേഹം മരിച്ചത്.

ഇന്ന് മൂന്നിന് മൂംബൈയിലെ സാന്തക്രൂസിലാണ് ശവസംസ്കാരം. കന്പനി, പുക്കർ, രങ്കില, സത്യ, മൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നീരജ് ഫിർ ഹെര ഫെറി എന്ന സിനിമയുടെ സംവിധായകൻ ആയിരുന്നു. ഖിലാഡി 420യും അദ്ദേഹം സംവിധാനം ചെയ്തതാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Phir hera pheri director neeraj vora passes away

Next Story
തമിഴിലും ഭാസ്കര്‍ ‘റാസ്കല്‍’ തന്നെ: ട്രെയിലര്‍ പുറത്തിറങ്ങി
The moderation of comments is automated and not cleared manually by malayalam.indianexpress.com