/indian-express-malayalam/media/media_files/2025/12/19/pharma-web-series-ott-streaming-review-nivin-pauly-2025-12-19-14-01-47.jpg)
Pharma OTT Release Date & Platform: നിവിൻ പോളിയുടെ ഡിജിറ്റൽ അരങ്ങേറ്റമായ ഫാർമ ഒടിടിയിലെത്തി. ബോളിവുഡ് ഇതിഹാസം രജിത് കപൂർ ഒരു ദശാബ്ദത്തിന് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് ഫാർമയിലൂടെ. പി.ആർ. അരുണ്‍ രചനയും സംവിധാനവും നിർവ്വഹിച്ച ഫാർമ നിർമ്മിച്ചിരിക്കുന്നത് മൂവി മില്ലിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ്.
Also Read: ഇത് പറയപ്പെടേണ്ട കഥ: ഫാർമയെ കുറിച്ച് നരേൻ
കെ.പി. വിനോദ് എന്ന മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ മെഡിക്കൽ ഡ്രാമയിൽ ബിനു പപ്പു, നരേൻ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി, അലേഖ് കപൂർ തുടങ്ങി വലിയൊരു താരനിരയും അണിനിരക്കുന്നു. നിവിൻ പോളിയുടെ മാത്രമല്ല ബിനു പപ്പു, നരേൻ, വീണ നന്ദകുമാർ, മുത്തുമണി എന്നിവരുടെയും ആദ്യത്തെ വെബ് സീരീസാണ് ഫാർമ.
Also Read: രണ്ടര ദശകത്തിന് ശേഷം ഒരുമിച്ച്; ഉണ്ണിയും ദേവകിയും; ചിത്രങ്ങൾ പങ്കുവെച്ച് ശോഭന
Also Read: Pharma Review: മരുന്ന് മാഫിയയുടെ മുഖംമൂടി അഴിക്കുമ്പോൾ, ഇതൊരു വെബ് സീരീസ് വിപ്ലവം; 'ഫാർമ' റിവ്യൂ
ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും നിർവ്വഹിച്ച ഈ സീരീസ് ഡിസംബർ 19 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.
Also Read: സമ്മർ ഇൻ ബത്‌ലഹേമിലെ 'അയ്ന്തു കസിൻസ്' വീണ്ടും ഒത്തുചേർന്നാൽ; വൈറലായി ചിത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us