നടൻ നിവിൻ പോളിയുടെ കരിയറിലെ ആദ്യത്തെ വെബ് സീരീസായ ഫാർമ റിലീസിന് ഒരുങ്ങുകയാണ്. പി.ആർ. അരുൺ സംവിധാനം ചെയ്ത സീരീസിന്റെ ഔദ്യോഗിക ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ.
Also Read: ഒരു വണ്ടി നിറയെ ഗൃഹോപകരണങ്ങൾ അനീഷിന്റെ വീട്ടിലെത്തി; വാക്കു പാലിച്ച് സ്പോൺസർ
‘ഫാർമസ്യൂട്ടിക്കൽ ബിസിനസിന്റെ’ പശ്ചാത്തലത്തിൽ കഥ പറയുന്ന ഫാർമ ഡിസംബർ 19 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാഠി ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലും സീരീസ് ലഭ്യമാകും.
Also Read: New OTT Release: ആ മലയാള ചിത്രം ഇന്ന് അർദ്ധരാത്രി ഒടിടിയിലെത്തും; എവിടെ കാണാം?
കെ പി വിനോദ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നിവിൻ പോളി എത്തുന്നത്. ‘ഫൈനൽസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പി.ആർ. അരുൺ സംവിധാനം ചെയ്യുന്ന സീരീസിൽ നിവിൻ പോളിയെ കൂടാതെ പ്രമുഖ ബോളിവുഡ് നടൻ രജത് കപൂറും ശ്രദ്ധേയ വേഷത്തിൽ എത്തുന്നുണ്ട്. ശ്യാമപ്രസാദിന്റെ ‘അഗ്നിസാക്ഷി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ശേഷം രജത് കപൂർ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്.
Also Read: Kalamkaval Review: മമ്മൂട്ടിയുടെ അതിഭീകര വില്ലനിസം, പക്ഷേ മേക്കിംഗിൽ പാളി; കളങ്കാവൽ, റിവ്യൂ
അഭിനന്ദൻ രാമാനുജമാണ് സീരീസിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയും എഡിറ്റിംഗ് ശ്രീജിത് സാരംഗുമാണ്.
Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us