/indian-express-malayalam/media/media_files/2025/12/09/pharma-ott-fi-2025-12-09-11-17-15.jpg)
Pharma OTT Release Date & Platform
Pharma OTT: നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസ് 'ഫാർമ' ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുന്നു. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'ഫാർമ' നിർമ്മിച്ചിരിക്കുന്നത്. ഒരു സെയിൽസ്മാന്റെ കഥ എന്നാണ് സീരീസിന്റെ ടാഗ് ലൈൻ.
Also Read: പ്രണവിന്റെ ഡീയസ് ഈറെ ഒടിടിയിലെത്തി, എവിടെ കാണാം?
പ്രേക്ഷക പ്രശംസ നേടിയ ‘ഫൈനൽസ്’ സംവിധാനം ചെയ്ത പി.ആർ. അരുണ്‍ ആണ് ഈ വെബ്‌സീരീസും സംവിധാനം ചെയ്തിരിക്കുന്നത്. ഈ വെബ് സീരീസിന്റെ തിരക്കഥ ഒരുക്കിയതും അരുൺ തന്നെ.
Also Read: ഉടുപ്പ് ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും, എവിടെ കാണാം?
View this post on InstagramA post shared by JioHotstar malayalam (@jiohotstarmalayalam)
Also Read: പശുപതിയുടെ ത്രില്ലർ സീരിസ്; കുട്രം പുരിന്ദവൻ ഒടിടിയിലെത്തി; എവിടെ കാണാം
പ്രമുഖ ബോളിവുഡ് താരം രജിത് കപൂറാണ് സീരീസിലെ മറ്റൊരു പ്രധാന നടൻ. നരേൻ, പ്രശാന്ത് അലക്സാണ്ടർ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി, ബിനു പപ്പു, അലേഖ് കപൂർ എന്നിവരും ഫാർമയിൽ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് സീരീസ് നിർമ്മിക്കുന്നത്. ജെക്‌സ് ബിജോയാണ് ഫാർമയ്ക്ക് സംഗീതം ഒരുക്കുന്നത്. അബിനന്ദൻ രാമാനുജം ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു.
'കേരള ക്രൈം ഫയൽസ്', 'മാസ്റ്റർപീസ്', 'പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്', '1000 ബേബീസ്', 'കേരള ക്രൈം ഫയൽസ് 2' എന്നീ സീരീസുകൾക്ക് ശേഷം ജിയോ ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന വെബ് സീരീസാണ് 'ഫാർമ.'
Also Read: പെൺകൂട്ടിന്റെ കഥ പറയുന്ന ഫോർ മോർ ഷോട്സ് പ്ലീസ് അവസാന സീസൺ ഒടിടിയിലേക്ക്; എപ്പോൾ എത്തും?
Pharma Ott Release Date Platform: ഫാർമ ഒടിടി
ജിയോ ഹോട്ട്സ്റ്റാറിലൂടെ ഡിസംബർ 19ന് ഫാർമ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, മറാത്തി എന്നീ ഭാഷകളിലാണ് സ്ട്രീമിംഗ് ലഭ്യമാകുന്നത്.
Read More: ദുൽഖർ സൽമാന്റെ കാന്ത ഒടിടിയിലേക്ക്; ചിത്രം എവിടെ, എപ്പോൾ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us