scorecardresearch

Pharma OTT: നിവിൻ പോളിയുടെ ഫാർമ ഒടിടിയിലേക്ക്, എവിടെ കാണാം?

Pharma OTT: നിവിൻ പോളിയുടെ കരിയറിലെ ആദ്യ ഒടിടി വെബ് സീരിസായ 'ഫാർമ' സ്ട്രീമിംഗിനൊരുങ്ങുന്നു. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്  'ഫാർമ' നിർമ്മിച്ചിരിക്കുന്നത്

Pharma OTT: നിവിൻ പോളിയുടെ കരിയറിലെ ആദ്യ ഒടിടി വെബ് സീരിസായ 'ഫാർമ' സ്ട്രീമിംഗിനൊരുങ്ങുന്നു. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്  'ഫാർമ' നിർമ്മിച്ചിരിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pharma OTT Release Date Platform

Pharma OTT Release Date & Platform

Pharma OTT: നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസ് 'ഫാർമ' ഒടിടിയിൽ  പ്രദർശനത്തിനൊരുങ്ങുന്നു. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്  'ഫാർമ' നിർമ്മിച്ചിരിക്കുന്നത്.  ഒരു സെയിൽസ്മാന്റെ കഥ എന്നാണ് സീരീസിന്റെ ടാഗ് ലൈൻ. 

Advertisment

Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

പ്രേക്ഷക പ്രശംസ നേടിയ  ‘ഫൈനൽസ്’ സംവിധാനം ചെയ്ത പി.ആർ. അരുണ്‍ ആണ്  ഈ വെബ്‌സീരീസും സംവിധാനം ചെയ്തിരിക്കുന്നത്. ഈ വെബ് സീരീസിന്റെ തിരക്കഥ ഒരുക്കിയതും അരുൺ തന്നെ. 

Also Read: ആർഭാടങ്ങളില്ലാത്ത വിവാഹം: ചുവന്ന പട്ടുസാരിയിൽ തിളങ്ങി സമാന്ത, രാജിന്റെ കൈപിടിച്ച് പുതുജീവിതത്തിലേക്ക്

Advertisment

പ്രമുഖ ബോളിവുഡ് താരം രജിത് കപൂറാണ് സീരീസിലെ മറ്റൊരു പ്രധാന നടൻ. നരേൻ, പ്രശാന്ത് അലക്സാണ്ടർ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി, ബിനു പപ്പു, അലേഖ് കപൂർ എന്നിവരും ഫാർമയിൽ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. 

മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് സീരീസ് നിർമ്മിക്കുന്നത്. ജെക്‌സ് ബിജോയാണ് ഫാർമയ്ക്ക് സംഗീതം ഒരുക്കുന്നത്.  അബിനന്ദൻ രാമാനുജം ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു.

Also Read: രേണു സുധി സിനിമയിലേക്ക്

'കേരള ക്രൈം ഫയൽസ്', 'മാസ്റ്റർപീസ്', 'പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്', '1000 ബേബീസ്',  'കേരള ക്രൈം ഫയൽസ് 2' എന്നീ സീരീസുകൾക്ക് ശേഷം ജിയോ ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന വെബ് സീരീസാണ് 'ഫാർമ.'  

ജിയോ ഹോട്ട്സ്റ്റാറിൽ ഉടൻ തന്നെ ഫാർമ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കമിംഗ് സൂൺ എന്ന് ഹോട്ട്സ്റ്റാർ അനൗൺസ് ചെയ്തിരുന്നു.

Also Read: അമ്മ ക്രിസ്ത്യൻ, അച്ഛൻ ഹിന്ദു, ഞാൻ ബുദ്ധമത വിശ്വാസി, മരുമകൾ മുസ്ലീം: അമല അക്കിനേനി

Nivin Pauly OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: