/indian-express-malayalam/media/media_files/2025/11/14/pharma-ott-release-date-platform-2025-11-14-22-46-10.jpg)
Pharma OTT Release Date & Platform
Pharma OTT: നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസ് പ്രദർശനത്തിനൊരുങ്ങുന്നു. പി. ആർ അരുൺ ആണ് 'ഫാർമ'യുടെ സംവിധായകൻ. ഈ വെബ് സീരീസിന്റെ തരക്കഥ ഒരുക്കിയതും അരുൺ തന്നെ.
Also Read: എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാഴ്ച ഇതാണ്; മക്കളുടെ ചിത്രവുമായി മനോജ് കെ ജയൻ
പ്രമുഖ ബോളിവുഡ് താരം രജിത് കപൂറും സീരീസില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നരേൻ, പ്രശാന്ത് അലക്സാണ്ടർ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി, ബിനു പപ്പു, അലേഖ് കപൂർ എന്നിവരും ഫാർമയിൽ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് സീരീസ് നിർമ്മിക്കുന്നത്. ജെക്‌സ് ബിജോയാണ് ഫാർമയ്ക്ക് സംഗീതം ഒരുക്കുന്നത്. അബിനന്ദൻ രാമാനുജം ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു.
യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'ഫാർമ' നിർമ്മിച്ചിരിക്കുന്നത്. പ്രേക്ഷക പ്രശംസ നേടിയ ‘ഫൈനൽസ്’ സംവിധാനം ചെയ്ത പി.ആർ. അരുണ്‍ ആണ് ഈ വെബ്‌സീരീസും സംവിധാനം ചെയ്തിരിക്കുന്നത്.
Also Read: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ദിലീപിന്റെയും നായിക; 223 കോടിയുടെ ആസ്തിയുള്ള ഈ നടിയെ മനസ്സിലായോ?
'കേരള ക്രൈം ഫയൽസ്', 'മാസ്റ്റർപീസ്', 'പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്', '1000 ബേബീസ്', 'കേരള ക്രൈം ഫയൽസ് 2' എന്നീ സീരീസുകൾക്ക് ശേഷം ജിയോ ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന വെബ് സീരീസാണ് 'ഫാർമ.' ഒരു സെയിൽസ്മാന്റെ കഥ എന്നാണ് സീരീസിന്റെ ടാഗ് ലൈൻ.
View this post on InstagramA post shared by JioHotstar malayalam (@jiohotstarmalayalam)
ഫാർമ ഉടൻ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുമെന്ന് അനൗൺസ് ചെയ്തിരിക്കുകയാണ് ഹോട്ട്സ്റ്റാർ ഇപ്പോൾ. ഉടനെ തന്നെ റിലീസ് ഡേറ്റും ഹോട്ട്സ്റ്റാർ അനൗൺസ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
Also Read: New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us