സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ പിറന്നാളാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ രജനിയുടെ പുതിയ ചിത്രമായ പേട്ടയുടെ ടീസർ പുറത്തുവിട്ടാണ് അണിയറ പ്രവർത്തകർ പിറന്നാൾ ആശംസകൾ അറിയിച്ചത്. കാർത്തിക് സുബ്ബരാജാണ് പേട്ടയുടെ സംവിധായകൻ. സൺ പിക്ചേഴ്സ് ആണ് നിർമ്മാണം.
വിജയ് സേതുപതി, നവാസുദ്ദീൻ സിദ്ദിഖി, സിമ്രാൻ, തൃഷ, ശശികുമാർ, ബോബി സിംഹ, മാളവിക മോഹനൻ തുടങ്ങിയ വിലയ താരനിര തന്നെ പേട്ടയിലുണ്ട്. ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ വീഡീയോ ഏതാനും ദിവസം മുൻപ് പുറത്തുവിട്ടിരുന്നു. ഗാനങ്ങൾക്കെല്ലാം ആരാധകർക്കിടയിൽ മികച്ച പ്രതികരമാണ്. അനിരുദ്ധ രവിചന്ദർ ആണ് പേട്ടയുടെ സംഗീത സംവിധായകൻ.
ജിഗര്‍തണ്ട, പിസ, ഇരൈവി തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയനായ സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്. കാർത്തിക് ആദ്യമായി രജനിക്കൊപ്പം ഒന്നിക്കുന്ന സിനിമയാണ് പേട്ട. ചിത്രത്തിൽ വിജയ് സേതുപതി വില്ലനായാണ് എത്തുന്നത്.
Read: ‘പേട്ട’യിലെ രജനിക്ക് സേതുപതി വില്ലന്‍; തോക്കേന്തി പോര് പ്രഖ്യാപിച്ച് ‘ജിത്തു’
Read: ‘പേട്ട’ പൊളിക്കാൻ രജനീകാന്ത്, ഒപ്പം സിമ്രാനും; പോസ്റ്റർ റിലീസ് ചെയ്തു
പൊങ്കലിനാണ് ‘പേട്ട’ റിലീസിന് എത്തുന്നത്. ഈ വരുന്ന പൊങ്കല്‍ ആരാധകര്‍ക്ക് നിര്‍ണായകമാകും. തലയുടെ ചിത്രം കാണണോ തലൈവറുടെ ചിത്രം കാണണോ എന്ന കണ്‍ഫ്യൂഷനിലേക്ക് ആരാധകരെ തള്ളിയിടുകയാണ് തമിഴ് സിനിമ. അജിത് നായകനാകുന്ന ശിവയുടെ ചിത്രം വിശ്വാസമാണ് പൊങ്കലിന് തിയേറ്ററുകളില്‍ എത്തുന്ന മറ്റൊരു പ്രധാന ചിത്രം.