സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം പേട്ടയുടെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. രജനീകാന്തിന് പുറമെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിമ്രാൻ തിരിച്ചെത്തുന്ന ചിത്രമാണ് പേട്ട. വലിയൊരു ജനകൂട്ടത്തിന്റെ എതിർ ദിശയിലേക്ക് ഇരുവരും നടന്നു വരുന്ന ചിത്രമാണ് പോസ്റ്ററിൽ.
“എനിക്ക് വിശ്വാസം വരുന്നില്ല, ഞാൻ സ്വയം നുള്ളി നോക്കി,” ഇങ്ങനെയാണ് സിമ്രാൻ ട്വിറ്ററിൽ കുറിച്ചത്. സിമ്രാൻ രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമാണ് പേട്ട.
I'm super happy OMG I can't believe its happening just pinched myself a href=”https://twitter.com/hashtag/PettaPongalParaak?src=hash&ref_src=twsrc%5Etfw”>#PettaPongalParaak
@rajinikanth @karthiksubbaraj @anirudhofficial @VijaySethuOffl @Nawazuddin_S @SasikumarDir @trishtrashers @sunpictures pic.twitter.com/0XzUDZEfZs— Simran (@SimranbaggaOffc) November 14, 2018
സംവിധായകൻ കാർത്തിക് സുബ്ബരാജാണ് പോസ്റ്റർ റിലീസ് ചെയ്തത്. രജനീകാന്തിനൊപ്പമുള്ള കാർത്തിക്കിന്റെയും ആദ്യ ചിത്രമാണിത്. അടുത്ത പൊങ്കലിന് സൂപ്പർ സ്റ്റാറിനൊത്ത് മറ്റൊരു ബിഗ് ബജറ്റ് ചിത്രം കൂടി താൻ ഒരുക്കുന്നുണ്ടെന്നും കാർത്തിക് ട്വീറ്റ് ചെയ്തു.
വലിയ താരനിരയുമായാണ് പേട്ട എത്തുന്നത്. രജനീകാന്തിന് പുറമെ സിമ്രാൻ, തൃഷ, വിജയ് സേതുപതി, ബോളിവുഡ് താരം നവസുദ്ദീൻ സിദ്ധിഖി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദർ ആദ്യമായി രജനീകാന്ത് ചിത്രത്തിന് സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയും പേട്ടയ്ക്കുണ്ട്.
ഈ വരുന്ന പൊങ്കല്‍ ആരാധകര്‍ക്ക് നിര്‍ണായകമാകും. തലയുടെ ചിത്രം കാണണോ തലൈവറുടെ ചിത്രം കാണണോ എന്ന കണ്‍ഫ്യൂഷനിലേക്ക് ആരാധകരെ തള്ളിയിടുകയാണ് തമിഴ് സിനിമ. രജനീകാന്ത് നായകനാകുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം ‘പേട്ട’യും അജിത് നായകനാകുന്ന ശിവയുടെ ചിത്രം വിശ്വാസവുമാണ് പൊങ്കലിന് തിയേറ്ററുകളില്‍ എത്തുന്നത്.