Peranbu Trailer Release: മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘പേരന്പ്’ ട്രെയിലര്‍ റിലീസ് ചെയ്തു. ചെന്നൈയില്‍ വികടന് സിനിമാ പുരസ്കാര വേദിയില്‍ നടന്ന ട്രെയിലര്‍ റിലീസ് ചടങ്ങില്‍ റാം, മമ്മൂട്ടി, അഞ്ജലി അമീര്‍ എന്നിവര്‍ പങ്കെടുത്തു.
@mammukka entry at #VikatanAwards #PeranbuTrailerLaunch#Peranbu @Forumkeralam1 | @VRFridayMatinee | @KeralaBO1 | @rameshlaus pic.twitter.com/AusXd633UF
— Megastar Addicts (@MegastarAddicts) January 5, 2019
മാനസിക വൈകല്യമുള്ള പപ്പയും അവളുടെ അച്ഛന് അമുദവനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ‘പേരന്പ്’ പറയുന്നത്. അമുദവനായി മമ്മൂട്ടി എത്തുമ്പോള്‍ പാപ്പയാവുന്നത് സാധനയാണ്. ട്രാന്‍സ്വ്യക്തി അഞ്ജലി അമീറും ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്നലെ രാത്രി റിലീസ് ചെയ്ത ട്രെയിലറിനു വലിയ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെക്കാലത്തിനു ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന വ്യത്യസ്ഥമായ ഒരു വേഷം, തികച്ചും വൈകാരികമായ ഒരു കഥയുടെ ഹൃദയസ്പര്‍ശിയായ അവതരണം, അച്ഛന് വേഷത്തില്‍ എത്തുന്ന മമ്മൂട്ടിയുടെ അഭിനയം എന്നിവ കൊണ്ട് ശ്രദ്ധേയമാകുന്ന ‘പേരന്പ്’ അടുത്ത മാസം റിലീസ് ചെയ്യും.
റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ടപ്പോള്‍ തന്നെ ചിത്രത്തിനും റാമിനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മലയത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കും വലിയ സ്വീകരണമാണ് ലഭിച്ചത്. പിന്നീട് ഷാങ്ഘായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലിലും, ഗോവാ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമാ വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചു.
‘അമുദവൻ’ എന്ന ടാക്സി ഡ്രൈവറുടെ കഥാപാത്രത്തെയാണ് സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അഞ്ജലി, സമുദ്രക്കനി എന്നിവർക്കൊപ്പം ട്രാൻസ്ജെൻഡറായ അഞ്ജലി അമീറും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. ഇളയരാജയുടെ മകനും പ്രശസ്ത സംഗീത സംവിധായകനുമായ യുവന് ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും സൂര്യ പ്രഥമൻ എഡിറ്റിങ്ങും നിര്‍വഹിച്ചു. എ എല്‍ തേനപ്പനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കൊടൈക്കനാലില്‍ ഒരുക്കിയ സെറ്റിലും ചെന്നൈയിലുമായാണ് ‘പേരന്‍പി’ന്റെ ചിത്രീകരണം നടന്നത്.
King entry at Vikadan awards#Peranbu #PeranbuTrailer pic.twitter.com/OA0QHkLf8l
— rameesrammu (@rameesrammu6) January 5, 2019
Read More: മലയാളി നിശ്ചയമായും കാണേണ്ട മമ്മൂട്ടി ചിത്രം: പേരന്പ്
Peranbu Trailer Release: “കോയമ്പത്തൂരിൽ വച്ച് എനിക്ക് 16 വയസ്സുളളപ്പോഴാണ് ‘സുകൃതം’ കാണുന്നത്. സിനിമ കണ്ടിട്ട് തിരിച്ചു ബസ്സിൽ പോകാൻ എന്റെ കൈയ്യിൽ പണം തികയില്ലായിരുന്നു. കാരണം കൈയ്യിലിരുന്ന പൈസയ്ക്കാണ് ടിക്കറ്റ് എടുത്തത്. അങ്ങനെ കിലോമീറ്ററോളം ഞാൻ സിനിമയെക്കുറിച്ച് ചിന്തിച്ചു നടന്നു. അന്നേ ചിന്തിച്ചിരുന്നു സംവിധായകനായാൽ മമ്മൂട്ടിയെ വച്ചൊരു സിനിമ ചെയ്യുമെന്ന്. അത് ടീനേജ് കാലത്തെ ഒരു മോഹമായിരുന്നു. പക്ഷേ സംവിധായകനായപ്പോൾ ഞാൻ ഉറപ്പിച്ചു, മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യണമെന്ന്,” ‘പേരന്‍പി’ലേക്ക് മമ്മൂട്ടി എത്തിയതിനെക്കുറിച്ച് സംവിധായകന് റാമിന്റെ വാക്കുകള്‍.
എന്റെ ഗുരു ബാലു മഹേന്ദ്ര എപ്പോഴും എന്നോട് പറയുമായിരുന്നു. മമ്മൂട്ടിയെ വച്ച് ഒരു സിനിമയെങ്കിലും ഞാൻ ചെയ്യണമെന്ന്. മമ്മൂട്ടി മികച്ചൊരു നടനാണെന്നാണ് അദ്ദേഹം പറയാറുളളത്. മമ്മൂട്ടിയുടെ കൈയ്യിൽ ഒരു കഥാപാത്രം കിട്ടിയാൽ അദ്ദേഹം അത് ചെയ്തു കഴിയുമ്പോൾ നമ്മളെ ശരിക്കും അതിശയപ്പെടുത്തും. ‘പേരന്‍പി’ലൂടെ ഞാനും അത് മനസ്സിലാക്കി. അഭിനയം എന്താണെന്ന് മമ്മൂട്ടി വഴി ഈ സിനിമയിലൂടെ ഞാൻ പഠിച്ചു. സംവിധാന രംഗത്ത് ബാലു മഹേന്ദ്രയാണ് എന്റെ മാസ്റ്റർ. ആക്ടിങ്ങിൽ ഈ സിനിമയോടെ മമ്മൂട്ടി എന്റെ മാസ്റ്ററായി. ഈ സിനിമയിൽ മമ്മൂട്ടിയുടെ അഭിനയം മികച്ചതാണ്. അദ്ദേഹത്തിന്റെ എക്സ്പ്രഷൻസ്, ഇമോഷൻസ് എല്ലാം വ്യത്യസ്തമാണ്. സിനിമ ഷൂട്ട് ചെയ്ത് കഴിഞ്ഞ് അതിന്റെ എഡിറ്റിങ് നടക്കുമ്പോഴാണ് മമ്മൂട്ടിയെ പോലൊരു വലിയ നടന്റെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞതിന്റെ ഭാഗ്യം എനിക്ക് മനസ്സിലായത്.
Read More: മമ്മൂട്ടി ഇല്ലെങ്കില്‍ ‘പേരന്പ്’ ഇല്ല: സംവിധായകന് റാമുമായി അഭിമുഖം
Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ