മമ്മൂട്ടി നായകനാകുന്ന തമിഴ് ചിത്രം ‘പേരൻപി’ന്‍റെ പുതിയ ടീസർ പുറത്തിറങ്ങി. രണ്ടാം ടീസറാണിത്. ദേശീയ അവാർഡ് ജേതാവായ റാം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ മികച്ചപ്രതികരണം കരസ്ഥമാക്കിയ ഈ സിനിമ തീയേറ്ററുകളിലെത്തുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ഹൃദയത്തില്‍ ആഞ്ഞുതറയ്ക്കുന്ന കുടുംബജീവിത വ്യഥയാണ് ചിത്രം തരുന്നതെന്നാണ് ഒരു വിദേശമാധ്യമം സിനിമയ്ക്ക് നല്‍കിയ തലക്കെട്ട്. ദേശീയ അവാര്‍ഡ് ജേതാവായ സാധനാ സര്‍ഗം ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. അഞ്ജലിയാണ് നായിക.
യുവാന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. പി.എല്‍ തേനപ്പന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ അഞ്ജലി അമീറും പ്രധാന വേഷത്തിലുണ്ട്. പി.എൽ തേനപ്പൻ നിർമിക്കുന്ന ചിത്രത്തിൽ ട്രാൻസ് സമുദ്രക്കനി, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിെൻറ തമിഴ്, മലയാളം പതിപ്പുകളിൽ അഭിനയിക്കും.