തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുളള താരമാണ് ദുല്‍ഖര്‍ സല്മാന്. താര-പുത്ര പദവിയോടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്ഖറിനു കഴിഞ്ഞു.ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ‘സീതാരാമം’ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടി കഴിഞ്ഞു. പ്രശസ്ത സംവിധായകന് ആര് ബാല്‍കി ദുല്‍ഖറിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘ദുല്‍ഖര്‍ ഒരു മലയാളിയാണ്. പക്ഷെ എല്ലാ ഭാഷകളും കൈകാര്യം ചെയ്യാന്‍ അയാള്‍ക്കറിയാം. ഏതു ഭാഷയിലാണോ അഭിനയിക്കുന്നത്, അവിടുത്തുക്കാരനായി മാറാനുളള കഴിവ് ദുല്‍ഖറിനുണ്ട്. അതുകൊണ്ടാണ് അയാള്‍ ആഘോഷിക്കപ്പെടുന്നതും’ ബാല്‍കി പറയുന്നു. ബാല്‍കിയുടെ പുതിയ ചിത്രമായ ‘ചുപ്’ ല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുല്‍ഖറാണ്. ചിത്രത്തിന്റെ പ്രചരണത്തിനായി പങ്കെടുത്ത അഭിമുഖത്തിലാണ് ദുല്ഖറിനെക്കുറിച്ചുളള തന്റെ അഭിപ്രായം ബാല്‍കി പറഞ്ഞത്.
ആർ ബൽകി സംവിധാനം ചെയ്യുന്ന ‘ചുപ്’ ഒരു ത്രില്ലർ ചിത്രമാണ്. ദുൽഖറിനൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരു സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്.ദുൽഖറിന്റെ അഭിനയം ദേശീയതലത്തിൽ ശ്രദ്ധ നേടാനും നിരൂപക പ്രശംസ നേടാനും കഴിയുമെന്നാണ് പ്രിവ്യൂ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം.