കൊച്ചി: ജയേഷ്​ മൈനാഗപ്പള്ളി സംവിധാനം ചെയ്ത മട്ടാഞ്ചേരി എന്ന ചിത്രത്തിന്രെ പ്രദർശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി. മട്ടാഞ്ചേരി എന്ന നാടിനെ അപമാനിക്കുന്ന തരത്തിലുളള ചിത്രമാണ് ഇതെന്നും നാടിന്റെ യഥാർഥ സംസ്കാരവും ചരിത്രവും മറച്ചുവച്ചു കൊണ്ട് ചിത്രീകരിച്ച സിനിമ നിരോധിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

കൊച്ചി കൂട്ടായ്മ എന്ന സംഘടനയുടെ പ്രസിഡന്റ് ടി.എം.റിഫാസാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഫുട്​ബോൾ താരം ഐ.എം.വിജയനും ലാലും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രമാണിത്​. ചിത്രം ഉടൻ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം.

മട്ടാഞ്ചേരിയെ മയക്കുമരുന്ന്​ മാഫിയകളുടേയും ഗുണ്ടാസംഘങ്ങളുടേയും കേന്ദ്രമാക്കിയാണ്​ സിനിമയിൽ ചിത്രീകരിച്ചിട്ടുള്ളതെന്ന്​ ഹർജിയിൽ പറയുന്നു. ഇത്​ അവഹേളനപരമാണെന്നും സിനിമ പ്രദർശിപ്പിക്കുന്നത്​ തടയണമെന്നുമാവശ്യപ്പെട്ട്​ പൊതുതാൽപര്യ ഹർജിയാണ്​ സമർപ്പിച്ചിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ