scorecardresearch

കാസർക്കോട് മുതൽ കന്യാകുമാരി വരെ; വിവാഹതട്ടിപ്പുകാരിയുടെ കഥയുമായി പെണ്ണ് കേസ്, ട്രെയിലർ

നിഖില വിമൽ കേന്ദ്രകഥാപാത്രമായി എത്തുന്ന പെണ്ണ് കേസിന്റെ ട്രെയിലർ എത്തി. നാടെങ്ങും നടന്ന് വിവാഹ തട്ടിപ്പു നടത്തുന്ന ഒരു പെൺകുട്ടിയായാണ് നിഖില ചിത്രത്തിലെത്തുന്നത്

നിഖില വിമൽ കേന്ദ്രകഥാപാത്രമായി എത്തുന്ന പെണ്ണ് കേസിന്റെ ട്രെയിലർ എത്തി. നാടെങ്ങും നടന്ന് വിവാഹ തട്ടിപ്പു നടത്തുന്ന ഒരു പെൺകുട്ടിയായാണ് നിഖില ചിത്രത്തിലെത്തുന്നത്

author-image
Entertainment Desk
New Update

നിഖില വിമൽ കേന്ദ്രകഥാപാത്രമായി എത്തുന്ന പെണ്ണ് കേസിന്റെ ട്രെയിലർ എത്തി. നാടെങ്ങും നടന്ന് വിവാഹ തട്ടിപ്പു നടത്തുന്ന ഒരു പെൺകുട്ടിയായാണ് നിഖില ചിത്രത്തിലെത്തുന്നത്. വ്യത്യസ്തത കൊണ്ട് ട്രെയിലറും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. 

Advertisment

Also Read: ഇക്കൊല്ലം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 10 ചിത്രങ്ങൾ; മലയാളത്തിനും അഭിമാനിക്കാൻ വകയുണ്ട്!
 
നിഖില വിമലിനൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരും ചിത്രത്തിലുണ്ട്. നവാഗതനായ ഫെബിൻ സിദ്ധാർഥ് ആണ് ചിത്രത്തിന്റെ സംവിധായകൻ. രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Also Read: തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ടാക്സ് അടക്കുന്ന താരം; രജനികാന്തിന്റെ ആസ്തി എത്രയെന്നറിയാമോ?

ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെ.ആർ. ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവഹിച്ചിരിക്കുന്നു. സംഭാഷണങ്ങൾ: ജ്യോതിഷ് എം, സുനു എ.വി, ഗണേഷ് മലയത്ത്.

Also Read: അന്ന് കാജോളിന്റെ ഒക്കത്തിരുന്ന കുട്ടി ഇന്ന് തോളപ്പം വളർന്നു; 300 കോടി ക്ലബ്ബിലെ താരം

സംഗീതം: അങ്കിത് മേനോൻ, എഡിറ്റിങ്: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈൻ: അർഷദ് നക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, മാർക്കറ്റിങ് ഹെഡ്: വിവേക് രാമദേവൻ (ക്യാറ്റലിസ്റ്റ്), പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ. ജനുവരി 16ന് ചിത്രം തിയേറ്ററുകളിലെത്തും. 

Also Read: സമ്മർ ഇൻ ബത്‌ലഹേമിലെ 'അയ്ന്തു കസിൻസ്' വീണ്ടും ഒത്തുചേർന്നാൽ; വൈറലായി ചിത്രം

Trailer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: