Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

‘കൊച്ചിന് എന്നെ മനസ്സിലാകുമോ?’; ശ്രീനിഷിന്റെ മേക്കപ്പിനെ കുറിച്ച് പേളി

യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് വേണ്ടി രസകരമായ ഒരു പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് പേർളിയും ശ്രീനിഷും

Pearle Maany, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maany instagram, srinish aravind, Pearle Maany srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video, ഐഇ മലയാളം, ie malayalam"/>

മലയാളികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ജോഡികളാണ് പേളിയും ശ്രീനിഷും. സമൂഹ മാധ്യമങ്ങളിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇവർ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇരുവർക്കും നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോൾ യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് വേണ്ടി രസകരമായ ഒരു പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് പേളിയും ശ്രീനിഷും.

രാത്രി പത്തര മണിക്ക് ശ്രീനിഷ് പേളിയെ മേക്കപ്പ് ചെയ്ത് സുന്ദരിയാക്കാൻ ശ്രമിക്കുന്നതാണ് വിഡിയോയിൽ. മേക്കപ്പ് ചെയ്ത് തുടങ്ങുന്നതിനു മുൻപ് മേക്കപ്പ് ചെയ്ത ശേഷം കൊച്ചിനെ എടുക്കാൻ പോകാനുള്ളതാണ് കൊച്ചിന് എന്നെ മനസിലാക്കണം എന്ന് പേളി പറഞ്ഞു കൊണ്ടാണ് അരമണിക്കൂറുള്ള മേക്കപ്പിലേക്ക് കടക്കുന്നത്. പേളിയുടെ നിർദേശങ്ങൾക്കനുസരിച്ച് ശ്രീനിഷ് മേക്കപ്പ് ചെയ്ത് കൊടുക്കുന്നുണ്ട് വിഡിയോയിൽ. ഒടുവിൽ മേക്കപ്പ് പൂർത്തിയായി കഴിഞ്ഞ മേക്കപ്പ് കണ്ടു ഞെട്ടുന്ന പേളി മേക്കപ്പിൽ വന്ന അപാകതകളും ശ്രീനിഷിന് പറഞ്ഞു കൊടുക്കുന്നുണ്ട്.

എന്തായാലും പതിവ് പോലെ ആരാധകർ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്. രസകരമായ കമന്റുകൾ കൊണ്ട് വീഡിയോയുടെ കമന്റ് ബോക്‌സും നിറയുകയാണ്. നേരത്തെ കുഞ്ഞിന്റെ ജനന നിമിഷങ്ങൾ പകർത്തി യൂട്യൂബിൽ പങ്കുവെച്ച വീഡിയോ ട്രെൻഡിങ്ങിൽ എത്തിയിരുന്നു. ഈ വിഡിയോയും ട്രെൻഡിങ്ങിലേക്ക് കുതിക്കുകയാണ്.

Read Also: ഗായിക ശ്രേയ ഘോഷാൽ അമ്മയായി

യൂട്യൂബിന് പുറമെ ഇൻസ്റ്റഗ്രാമിലും ഇരുവരും വളരെ സജീവമാണ്. കുഞ്ഞിന്റെ പേരും കുഞ്ഞിന്റെ ചിത്രങ്ങളും ഇരുവരും ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്. ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ്​ എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearly srinish makeup video in youtube

Next Story
‘അരങ്ങിലെ നിത്യവിസ്മയം’; കലാമണ്ഡലം ഗോപിക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാലും മഞ്ജുവുംMohanlal, മോഹൻലാൽ, Manju Warrier, മഞ്ജു വാരിയർ, Kalamandalam Gopi, കലാമണ്ഡലം ഗോപി,Mohanlal facebook post, Manju warrier facebook post, Mohanlal on Gopiyashan, Manju Warrier on Gopiyashan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com