scorecardresearch

ഈ ഇൻജക്ഷനൊക്കെ എന്നാ വന്നത്; കൂളായി വാക്സിനെടുത്ത് പേളി, കൂട്ടിനു നിലയും

വാക്സിനേഷൻ കേന്ദ്രത്തിലെ നടപടികൾ വീഡിയോയിൽ കാണിച്ചു തരുന്ന പേളി മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാമെന്ന് വീഡിയോയിൽ പറയുന്നുണ്ട്

വാക്സിനേഷൻ കേന്ദ്രത്തിലെ നടപടികൾ വീഡിയോയിൽ കാണിച്ചു തരുന്ന പേളി മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാമെന്ന് വീഡിയോയിൽ പറയുന്നുണ്ട്

author-image
Entertainment Desk
New Update
ഈ ഇൻജക്ഷനൊക്കെ എന്നാ വന്നത്; കൂളായി വാക്സിനെടുത്ത് പേളി, കൂട്ടിനു നിലയും

സമൂഹമാധ്യമങ്ങളിലൂടെ എപ്പോഴും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് പേളി മാണി. നിരവധി ആരാധകരാണ് സമൂഹ മാധ്യമങ്ങളിൽ പേളിക്കും ശ്രീനിഷിനും മകൾ നിലക്കും ഉള്ളത്. ഇപ്പോഴിതാ പുതിയൊരു യൂട്യൂബ് വീഡിയോ ആരാധകരുമായി പങ്കു വച്ചിരിക്കുകയാണ് പേളി. വാക്സിൻ സ്വീകരിക്കുന്ന വീഡിയോയാണ് പേളി യൂട്യൂബിൽ ഷെയർ ചെയ്തിരിക്കുന്നത്.

Advertisment

വാക്സിനേഷൻ കേന്ദ്രത്തിലെ നടപടികൾ വീഡിയോയിൽ കാണിച്ചു തരുന്ന പേളി മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാമെന്ന് വീഡിയോയിൽ പറയുന്നുണ്ട്. താൻ ഡോക്ടറുമായി സംസാരിച്ച ശേഷമാണ് വാക്സിൻ സ്വീകരിക്കുന്നതെന്നും അമ്മമാർ വാക്സിൻ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്നും പേളി പറയുന്നു.

അമ്മമാരായ തന്റെ സുഹൃത്തുക്കൾ വാക്സിൻ സ്വീകരിച്ചെന്നും സാധാരണയായി കാണുന്ന ശരീര വേദന പോലുള്ള പ്രശ്നങ്ങളെ അവർക്ക് ഉണ്ടായിരുന്നുള്ളു എന്നും പേളി വീഡിയോയിൽ പറയുന്നുണ്ട്.

Read Also: ഇത് ഞാനങ്ങെടുക്കുവാ, പേയ്‌മെന്റ് പിന്നെ; ഡിക്യൂവിനോട് പൃഥ്വി

സോഷ്യൽ മീഡിയയുടെ സെലിബ്രിറ്റി കപ്പിളാണ് നടിയും അവതാരകയുമായ പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് വീട്ടിൽ വച്ച് തുടങ്ങിയ ഇരുവരുടെയും സൗഹൃദം പ്രണയമായി മാറിയതിനും പിന്നീട് വിവാഹത്തിലേക്ക് എത്തിയതിനുമൊക്കെ പ്രേക്ഷകർ സാക്ഷിയാണ്. വിവാഹിതരായി രണ്ടു വർഷം പിന്നിടുമ്പോൾ ജീവിതത്തിലേക്ക് കൂട്ടായി മകൾ നില കൂടി എത്തിയ സന്തോഷത്തിലാണ് ഈ ദമ്പതികൾ.

Advertisment

മകൾ നിലയ്ക്ക് ചുറ്റുമാണ് ഇപ്പോൾ പേളിയുടെ ലോകം. ഗർഭകാലം മുതൽ മകളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും വിശേഷവും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പേളി ഷെയർ ചെയ്യാറുണ്ട്. മകളുടെ പുതിയ ഫ്രണ്ടിനെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ഈ അടുത്ത് പേളി​ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

ഒരു പാവക്കുട്ടിയാണ് നിലയുടെ ചങ്ങാതി. പാവക്കുട്ടിയെ കാണുമ്പോൾ കുടുകുടാ ചിരിക്കുന്ന നിലയെ ആണ് വീഡിയോയിൽ കാണാനാവുക.

അടുത്തിടെയായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും രണ്ടാം വിവാഹവാർഷികം. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹവാർഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങളും ഇരുവരും പങ്കുവച്ചിരുന്നു.

Pearley Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: