മലയാളം ബിഗ് ബോസ് വിജയി സാബുമോനേക്കാൾ താരമായി മാറിയത് പ്രണയ ജോഡികളായ പേളിയും ശ്രീനിഷും ആയിരുന്നു. കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രണയമായിരുന്നു അത്. ബിഗ് ബോസ് അവസാനിച്ചതിന് ശേഷം ഇരുവരുടേയും വിവാഹം എന്നാണ് എന്നറിയാനാണ് ആരാധകർ കൊതിച്ചത്.
2019 മാര്‍ച്ചിലോ ഏപ്രിലിലോ ആയി വിവാഹം നടക്കുമെന്നും റിപ്പോര്‍ട്ട് വന്നു. വിവാഹ നിശ്ചയം ഉടൻ തന്നെ ഉണ്ടാകുമെന്ന് മുമ്പേ വാർത്തകൾ ഉണ്ടായിരുന്നു. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ ആരാധകർക്കായി ഇരുവരും പങ്കിടാറുണ്ട്. പേളിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് ഇപ്പോള്‍ ആരാധകര്‍. ഡിസംബര്‍ 22ന് ഉച്ചയ്ക്ക് 12 മണിക്ക് ‘പേളിഷ്’ റിലീസ് ചെയ്യും എന്നാണ് പേളി പ്രഖ്യാപിച്ചിട്ടുളളത്. ഇരുവരും അഭിനയിക്കുന്ന ഒരു ആല്‍ബം പുറത്തിറങ്ങിയേക്കും എന്ന പ്രതീതിയോടെയാണ് പേളിയുടെ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

Also Read: പേളിക്കുട്ടാ, ഇതെല്ലാം ചുമ്മാതാ; ടിക്ക് ടോക്കിൽ പ്രണയാതുരനായി ശ്രീനിഷ്

തന്റെ ഔദ്യോഗിക യൂട്യൂബ് പേജിലൂടെയായിരിക്കും ഇത് റിലീസ് ചെയ്യുകയെന്നും പേളി പറയുന്നു. ‘ഞങ്ങളുടെ വലിയ കുടുംബത്തിന് വേണ്ടി’ ആണ് ഇത് ചെയ്യുന്നതെന്ന് പേളി പോസ്റ്റിന്റെ കൂടെ ചേര്‍ത്തത് പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. ഇരുവരുടേയും വിവാഹനിശ്ചയം വ്യത്യസ്തമായ രീതിയില്‍ പേളി പ്രഖ്യാപിച്ചതാകാം എന്നാണ് ഊഹാപോഹം.

ഡിസംബര്‍ 22 തന്നെ റിലീസ് തിയതിയായി തിരഞ്ഞെടുക്കാനുണ്ടായ കാരണവും പേളി വിശദീകരിക്കുന്നുണ്ട്. ‘ഓഗസ്റ്റ് 22നാണ് ഞങ്ങള്‍ പരസ്പരം ഇഷ്ടമാണെന്ന് പറഞ്ഞത്. കൂടാതെ അതൊരു പൂര്‍ണ ചന്ദ്രനുദിക്കുന്ന രാത്രി കൂടി ആയത് കൊണ്ടാണ് ഈ തിയതി തിരഞ്ഞെടുത്തത്,’ പേളി പറയുന്നു. എന്തായാലും ആ സര്‍പ്രൈസ് എന്താണെന്ന് അറിയാന്‍ നാളെ ഒരു ദിവസം കൂടി കാത്തിരുന്നാല്‍ മതി.

അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രിൽ മാസത്തോടെ വിവാഹം ഉണ്ടാകുമെന്ന് ശ്രീനിഷ് ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. അവധിക്കാലമായതിനാല്‍ എല്ലാവര്‍ക്കും പങ്കെടുക്കാൻ കഴിയുമെന്നതിനാലാണ് ആ സമയം തന്നെ തെരഞ്ഞെടുത്തതെന്നും ശ്രീനിഷ് പറഞ്ഞു. ജനുവരിയോടെ വിവാഹനിശ്ചയം ഉണ്ടാകുമെന്നും ശ്രീനിഷ് വ്യക്തമാക്കിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read: ‘അമ്മ സമ്മതിച്ചിരിക്കുന്നു’; ശ്രീനിഷ്-പേളി പ്രണയം വിവാഹത്തിലേക്ക്

വീട്ടുകാരുടെ സമ്മതം തേടലാണ് ആദ്യം ചെയ്യുകയെന്നും ബിഗ് ബോസില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ പേളി പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചതായും പേളി അറിയിച്ചിരുന്നു. എന്‍റെ അമ്മ, അവരാണ് എന്‍റെ മാലാഖ. അമ്മ എന്നെ പിന്തുണച്ചവര്‍ക്കു സ്നേഹിച്ചവര്‍ക്കും എല്ലാം നന്ദി പറയുകയാണ്. പിഎസ്(പേളി- ശ്രീനിഷ്): അതെ അമ്മ സമ്മതിച്ചു. ഇതായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ പേളി പറഞ്ഞത്.

ശ്രീനിഷുമായി പ്രണയത്തിലായത് എങ്ങനെയെന്നും നേരത്തെ പേളി പറഞ്ഞിരുന്നു. ബിഗ് ബോസ് തുടങ്ങി രണ്ടോ മൂന്നോ ആഴ്‍ച കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കാൻ തുടങ്ങി. ദീപന് മുട്ട കൊടുക്കുമായിരുന്ന ഞാൻ അത് ശ്രീനിഷിന് കൊടുക്കാൻ തുടങ്ങി. ശ്രീനിഷ് അടുത്തിരിക്കുമ്പോള്‍ ഒരു കറന്റടിക്കും. ശ്രീനിഷിന്‍റെ അടുത്ത് സംസാരിച്ചുകൊണ്ടിരുന്നാല്‍ എത്രയായാലും സമയം പോകുന്നതേ അറിയില്ല. പ്രണയം എനിക്ക് ഗെയിമില്ല. അത് യഥാര്‍ത്ഥമാണ്. ഗെയിമില്‍ നിന്ന് പുറത്തുവന്നപ്പോള്‍ പലരിലും മാറ്റങ്ങളുണ്ടായി, നല്ല മാറ്റങ്ങളുണ്ടായി. പക്ഷേ ശ്രീനി ഇപ്പോഴും അതേ വ്യക്തിയാണ്. ഞാൻ ബിഗ് ബോസില്‍ കണ്ട അതേ വ്യക്തി. മാത്രമല്ല ബിഗ് ബോസ്സിലെ അനുഭവങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് അനുഭവിച്ചതുകൊണ്ട് ഞാൻ എന്തു പറയുമ്പോഴും അത് എങ്ങനെയാണെന്ന് ശ്രീനിക്കും ശ്രീനി പറയുന്നത് എന്താണ് എന്നത് എനിക്കും അറിയാം. ഇങ്ങനെയൊരു അനുഭവം എല്ലാവര്‍ക്കും കിട്ടില്ല എന്നായിരുന്നു പേളി പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ