Latest News

Pearlish Wedding: പേളിയുടേയും ശ്രീനിഷിന്റേയും വെഡ്ഡിങ് ടീസർ

മേയ് എട്ടിന് പാലക്കാട്ടെ ശ്രീനിഷിന്റെ വീട്ടില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളും നടക്കും.

Pearle Maaney, Srinish Aravind, പേളി മാണി, ശ്രീനിഷ് അരവിന്ദ്, പേളിഷ്, പേളി മാണി വിവാഹം, പേളി മാണി- ശ്രീനിഷ് അരവിന്ദ് വിവാഹം, Pearlish Wedding, Pearle Maaney wedding, Srinish Aravind Wedding, Pearle Maaney Srinish Aravind Wedding, Pearle Maaney wedding photos, Srinish Aravind Wedding photos, Pearle Maaney Srinish Aravind Wedding photos,

Pearlish Wedding: പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ പേളി മാണിയും ശ്രീനിഷ് അരവിന്ദും മെയ് നാലിനാണ് വിവാഹിതരായത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയത്. ഇതേ തുടര്‍ന്ന് വിവാഹ സത്കാരവും ഉണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ ടീസറും എത്തി.

മെയ് നാലിന് വൈകുന്നേരം നാലരയ്ക്ക് സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തില്‍ ചൊവ്വര പള്ളിയില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം. തുടര്‍ന്ന് നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് ഏഴുമണിയോടെ വിവാഹ സത്കാരവും നടന്നു. സിനിമാരംഗത്തു നിന്നും മമ്മൂട്ടി, സിദ്ദിഖ്, മംമ്ത മോഹന്‍ദാസ്, സണ്ണി വെയ്ന്‍, ടൊവിനോ തോമസ്, ശ്രിന്ദ, അഹാന കൃഷ്ണകുമാര്‍ തുടങ്ങി നിരവധി പേര്‍ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

മേയ് എട്ടിന് പാലക്കാട്ടെ ശ്രീനിഷിന്റെ വീട്ടില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളും നടക്കും.

വിവാഹത്തിന് മുമ്പ് നടന്ന പേളിയുടെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങളും ഹല്‍ദി ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. സഹോദരി റേച്ചല്‍ മാണിയാണ് പേളിയ്ക്ക് വേണ്ടി സര്‍പ്രൈസ് ബ്രൈഡല്‍ പാര്‍ട്ടി ഒരുക്കിയത്. നടിമാരും പേളിയുടെ അടുത്ത സുഹൃത്തുക്കളുമായ അഹാന കൃഷ്ണ, ദീപ്തി സതി, ഷോണ്‍ റോമി എന്നിവരും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ഫ്‌ളോറല്‍ ഡിസൈനിലുള്ള പിങ്ക് ഷോര്‍ട്ട് ഡ്രസ്സായിരുന്നു പേളിയുടെ വേഷം.

Read More: Pearlish Wedding: പേളിയും ശ്രീനിഷും വിവാഹിതരായി; റിസപ്ഷൻ ചിത്രങ്ങൾ

നടിയും അവതാരകയും മോട്ടിവേഷണല്‍ സ്പീക്കറുമായ പേളിയും സീരിയലുകളിലൂടെ ശ്രദ്ധേയനായ മിനി സ്‌ക്രീന്‍ താരം ശ്രീനിഷും ബിഗ് ബോസ് മലയാളത്തിന്റെ സെറ്റില്‍ വെച്ചാണ് പരസ്പരം അടുക്കുന്നതും പ്രണയത്തിലാവുന്നതും ഇഷ്ടം തുറന്നു പറയുന്നതും. റിയാലിറ്റി ഷോയ്ക്ക് ഇടയില്‍ സംഭവിച്ച ഇരുവരുടെയും പ്രണയം ‘ബിഗ് ബോസി’ല്‍ ഏറെ കോലാഹലങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഗെയിമിനു വേണ്ടി രണ്ടുപേരും പ്രണയം നടിക്കുകയാണെന്നായിരുന്നു മറ്റു മത്സരാര്‍ത്ഥികളുടെ പ്രചരണം.

എന്നാല്‍ റിയാലിറ്റി ഷോയ്ക്ക് ശേഷവും പ്രണയം തുടര്‍ന്ന പേളിയും ശ്രീനിയും വീട്ടുകാരുടെ സമ്മതോടെ തങ്ങള്‍ വിവാഹിതരാവുന്നു എന്നു പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന്, ഇരുവീട്ടുകാരുടെയും സാന്നിധ്യത്തില്‍ ജനുവരിയിലാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇരുവരുടെയും ആരാധകര്‍ സന്തോഷത്തോടെയാണ്? ഏറ്റെടുത്തത്.

‘മാരി2’ എന്ന ചിത്രത്തില്‍ സായ് പല്ലവിയും ധനുഷും ചേര്‍ന്ന് ആടിപാടി ഹിറ്റാക്കിയ ‘റൗഡി ബേബി’ എന്ന ഗാനത്തിന്റെ വേറിട്ടൊരു വേര്‍ഷനുമായും ഇരുവരും എത്തിയപ്പോള്‍ അതും വൈറലായിരുന്നു. എന്‍ഗേജ്‌മെന്റ് വീഡിയോയിലാണ് ‘റൗഡി ബേബി’ പാട്ടിന് അനുസരിച്ച് പേളിയും ശ്രീനിഷും കുടുംബാംഗങ്ങള്‍ക്കൊപ്പം ചുവടുവെച്ചത്.

സമൂഹമാധ്യമങ്ങളില്‍? ഏറെ ഫാന്‍സ് ഉള്ള പേളിയേയും ശ്രീനിയേയും പേളിഷ് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. പേളിഷ് എന്ന പേരില്‍ ഇരുവരും ചേര്‍ന്ന് അടുത്തിടെ ഒരു വെബ് സീരീസിനും തുടക്കം കുറിച്ചിരുന്നു. ആദ്യ സീരിസിലെ ആറു? എപ്പിസോഡുകള്‍ക്കും റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പാണ് ലഭിച്ചത്.

‘ഞാനെന്റെ ചുരുളമ്മയെ വിവാഹം കഴിക്കുന്നു, എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ വേണം,” എന്നാണ് ശ്രീനിഷ് അരവിന്ദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ‘പ്രണയം’ എന്ന സീരിയലിലെ ശരണ്‍ ജി മേനോന്‍ എന്ന കഥാപാത്രമാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രീനിഷിനെ ശ്രദ്ധേയനാക്കിയത്. പാലക്കാട്ടുകാരനായ ശ്രീനിഷ് പഠിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. ബാലു മഹേന്ദ്ര ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയം പഠിച്ച ശ്രീനിഷ് നാല് തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearlish wedding pearle maaney srinish aravind wedding teaser

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com