ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ പേളി മാണിയും ശ്രീനിഷ് അരവിന്ദും മെയ് നാലിനാണ് ക്രിസ്ത്യന്‍ മതാചാരപ്രകാരം വിവാഹിതരായത്. ഇന്ന് ഇരുവരും ശ്രീനിഷിന്റെ നാടായ പാലക്കാട് അമ്മു ഓഡിറ്റോറിയത്തില്‍ ഹിന്ദു ആചാരപ്രകാരം വിവാഹിതരായി.

View this post on Instagram

#pearlish#pearlymaneey#sreelesh#weddingday

A post shared by Nithinlal (@nithinlal143) on

മെയ് നാലിന് വൈകുന്നേരം നാലരയ്ക്ക് സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തില്‍ ചൊവ്വര പള്ളിയില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം. തുടര്‍ന്ന് നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് ഏഴുമണിയോടെ വിവാഹ സത്കാരവും നടന്നു. സിനിമാരംഗത്തു നിന്നും മമ്മൂട്ടി, സിദ്ദിഖ്, മംമ്ത മോഹന്‍ദാസ്, സണ്ണി വെയ്ന്‍, ടൊവിനോ തോമസ്, ശ്രിന്ദ, അഹാന കൃഷ്ണകുമാര്‍ തുടങ്ങി നിരവധി പേര്‍ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

വിവാഹത്തിന് മുമ്പ് നടന്ന പേളിയുടെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങളും ഹല്‍ദി ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. സഹോദരി റേച്ചല്‍ മാണിയാണ് പേളിയ്ക്ക് വേണ്ടി സര്‍പ്രൈസ് ബ്രൈഡല്‍ പാര്‍ട്ടി ഒരുക്കിയത്. നടിമാരും പേളിയുടെ അടുത്ത സുഹൃത്തുക്കളുമായ അഹാന കൃഷ്ണ, ദീപ്തി സതി, ഷോണ്‍ റോമി എന്നിവരും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ഫ്ളോറല്‍ ഡിസൈനിലുള്ള പിങ്ക് ഷോര്‍ട്ട് ഡ്രസ്സായിരുന്നു പേളിയുടെ വേഷം.

Read More: Pearlish Wedding: പേളിയുടേയും ശ്രീനിഷിന്റേയും വെഡ്ഡിങ് ടീസർ

നടിയും അവതാരകയും മോട്ടിവേഷണല്‍ സ്പീക്കറുമായ പേളിയും സീരിയലുകളിലൂടെ ശ്രദ്ധേയനായ മിനി സ്‌ക്രീന്‍ താരം ശ്രീനിഷും ബിഗ് ബോസ് മലയാളത്തിന്റെ സെറ്റില്‍ വെച്ചാണ് പരസ്പരം അടുക്കുന്നതും പ്രണയത്തിലാവുന്നതും ഇഷ്ടം തുറന്നു പറയുന്നതും. റിയാലിറ്റി ഷോയ്ക്ക് ഇടയില്‍ സംഭവിച്ച ഇരുവരുടെയും പ്രണയം ‘ബിഗ് ബോസി’ല്‍ ഏറെ കോലാഹലങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഗെയിമിനു വേണ്ടി രണ്ടുപേരും പ്രണയം നടിക്കുകയാണെന്നായിരുന്നു മറ്റു മത്സരാര്‍ത്ഥികളുടെ പ്രചരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook