‘അച്ഛന്റേയും അമ്മയുടേയും ലോകമാണ് താനെന്ന് അവൾക്കറിയാം’; മകളുടെ ചിത്രം പങ്കുവച്ച് പേളി

അവൾക്കറിയാം ഞങ്ങൾ അവളെ നിരുപാധികമായി സ്നേഹിക്കുന്നുവെന്ന്… അവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് കൂടുതൽ വെളിച്ചവും സ്നേഹവും കൊണ്ടുവന്നു

Pearle Maany, Pearle Maany daughter, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maany instagram, srinish aravind, Pearle Maany srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video

സോഷ്യല്‍ മീഡിയ ഏറെ ആഘോഷമാക്കിയ ഒന്നാണ് ബിഗ്‌ ബോസ് മലയാളം മുന്‍താരങ്ങളായ പേളി മാണി-ശ്രീനീഷ് അരവിന്ദ് എന്നിവരുടെ ഒന്നിക്കലും അവരുടെ മകളുടെ ജനനവും. ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയില്‍ സജീവ സാന്നിധ്യമായ ഇരുവരും, ഒരുമിച്ചുള്ള ജീവിതത്തിന്റെ ഓരോ ഘട്ടവും തങ്ങളുടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു.

Read More: അവള്‍ക്കൊപ്പം എപ്പോഴുമുള്ളത് ആരാണെന്നോ?; കുഞ്ഞിന്റെ വിശേഷങ്ങളുമായി പേളി

പേളിഷ് എന്ന് സോഷ്യല്‍ മീഡിയ ലോകം സ്നേഹപൂര്‍വ്വം വിളിക്കുന്ന ഈ ദമ്പതികള്‍ക്ക് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആദ്യത്തെ കുഞ്ഞുണ്ടായത്. മകൾക്ക് പത്ത് ദിവസം തികയുന്ന ദിവസം മനോഹരമായൊരു ചിത്രമാണ് പേളിയും ശ്രീനിഷും പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

“ഞങ്ങളുടെ ഹൃദയത്തിന് ഇന്ന് 10 ദിവസം തികയുന്നു. ഓരോ നിമിഷവും പകർത്തി അത് ഞങ്ങളുടെ ഓർമയിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു. അച്ഛന്റേയും അമ്മയുടേയും ലോകമാണ് താനെന്ന് അവൾക്കറിയാം. അവൾക്കറിയാം ഞങ്ങൾ അവളെ നിരുപാധികമായി സ്നേഹിക്കുന്നുവെന്ന്… അവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് കൂടുതൽ വെളിച്ചവും സ്നേഹവും കൊണ്ടുവന്നു… ഇന്ന് രാത്രി ഉറങ്ങുമ്പോൾ ഞങ്ങളുടെ മനസ്സിൽ ഒരു തോന്നൽ നിലനിൽക്കുന്നു … “ദൈവത്തിന് നന്ദി … ഈ മാലാഖയെ നൽകി അനുഗ്രഹിച്ചതിന് നന്ദി,” എന്ന കുറിപ്പോടെയാണ് പേളി മകളുടെ ചിത്രം പങ്കുവച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearley maaney srinish aravind shares daughters photo

Next Story
നിങ്ങളെ പേടിപ്പിച്ച ആ ശബ്ദം; പ്രീസ്റ്റിലെ മോണിക്കയുടെ ഡബ്ബിങ് വീഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർBaby Monica, The Priest, The Priest malayalam movie, The Priest malayalam movie review, The Priest review, The Priest online review, The Priest malayalam movie online, The Priest watch online, The Priest movie download, ദി പ്രീസ്റ്റ്, ദി പ്രീസ്റ്റ് റിവ്യൂ, The Priest mammootty, The Priest manju warrier, mammootty manju warrier movie
The moderation of comments is automated and not cleared manually by malayalam.indianexpress.com